'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നാണ് അമ്മ ഫെയ്സ്ബുക്കിൽ കുറിച്ചത്.
നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു- എന്നാണ് കുറിച്ചത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. അതിനു ശേഷം ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതോടെ അമ്മയിലേക്ക് ഇല്ലെന്ന് ദിലീപ് വ്യക്തമാക്കുകയായിരുന്നു.
ഇപ്പോൾ കുറ്റവിമുക്തനായതോടെ ദിലീപിനെ തിരിച്ചെടുക്കാനുള്ള നടപടികളിലേക്ക് അമ്മ നേതൃത്വം കടന്നതായാണ് റിപ്പോർട്ടുകൾ. കൂടാതെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണ്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് പ്രഖ്യാപിക്കും.