അനീഷ് ഗോപാൽ
അപകടത്തിൽ കൈക്ക് ഗുരുതരമായി പരുക്കേറ്റ അനീഷ് ഗോപാൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് അപകടത്തേക്കുറിച്ച് പങ്കുവച്ചത്. തന്‍റെ മാത്രം പിഴവുകൊണ്ടുണ്ടായ അപകടമാണെന്നും ആറ് മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടതെന്നും നടൻ കുറിച്ചു. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് ഉണ്ടെന്നും തിരിച്ചറിവിന്‍റെ സെക്കൻഡ് ചാൻസാണ് ഇതെന്നും അനീഷ് പറയുന്നു.
എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം.അഞ്ച് ആറു മണിക്കൂർ നീണ്ട് നിന്ന ശാസ്തക്രിയ.രണ്ടു മൂന്നു മാസം ബെഡ് റസ്റ്റ്. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാൻസ് . I will come back ... തനോസിനെ പോലെ ഇരിക്കുന്ന കൈകൾക്കാണ് അപകടം പറ്റിയത്.- അനീഷ് കുറിച്ചു. ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
2012ൽ റിലീസ് ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് അനീഷ് സിനിമയിലേക്ക് ചുവടുവെച്ചത്. തീവണ്ടി, അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്, ഭ്രമം തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.