അഞ്ജലി നായർ

 
Entertainment

ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെ; രാഷ്ട്രീയത്തിൽ തുടരുമെന്ന് അഞ്ജലി നായർ

തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്‍റെ കാരണം പരിശോധിക്കുമെന്നും അഞ്ജലി നായർ

Aswin AM

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ ട്വന്‍റി ട്വന്‍റി സ്ഥാനാർഥി അഞ്ജലി നായർ. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്‍റെ കാരണം പരിശോധിക്കുമെന്ന് പറഞ്ഞ അഞ്ജലി പ്രചാരണത്തിൽ താൻ 100 ശതമാനം നീതി പുലർത്തിയെന്ന് കൂട്ടിച്ചേർത്തു.

ട്രോളുണ്ടാക്കുന്നവർ അവരുടെ പണി ചെയ്യട്ടെയെന്നും രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അവർ വ‍്യക്തമാക്കി. തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ദീപക് ജോയ് ആണ് വിജ‍യിച്ചത്. 51788 വോട്ടുകൾ നേടി കെ.എൻ. ഉണ്ണികൃഷ്ണൻ രണ്ടാം സ്ഥാനത്തും 29471 വോട്ടുകൾ നേടി അഞ്ജലി നായർ മൂന്നാം സ്ഥാനത്തുമായിരുന്നു.

പ്രിയദർശിനി പദ്ധതി തുടരാം; സൗജന്യ യാത്രക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന്: പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം ഇനിയും വ്യക്തമല്ല

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം ബാധിച്ചത് 7 വയസുകാരിക്ക്

ഷാപ്പിൽ നിന്ന് കപ്പയും തലക്കറിയും കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം, 41 കാരൻ മരിച്ചു

മൂന്നു വർഷം കൂടി കാലാവധി നീട്ടി; തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറലായി തുടരും