അന്ന രാജൻ
താരസംഘടനയായ അമ്മയിൽ തുടരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അന്ന രാജൻ. അമ്മ സംഘടനയിൽ ചേർന്നിട്ടില്ലെന്നും ആ പണം കൊണ്ട് സ്വർണം വാങ്ങിയെന്നും അതിനിപ്പോൾ ഇരട്ടി വിലയായി എന്നുമാണ് അന്ന രാജൻ പറയുന്നത്. സിനിമയിൽ വന്ന കാലത്ത് അമ്മയിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇവരുടെ ഷോകളുടെയും ട്രിപ്പിന്‍റെയുമെല്ലാം വിഡിയോകൾ ചെറുപ്പം മുതൽ കാണാറുണ്ട്. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ വലിയൊരു തുക വേണമെന്നാണ് അറിഞ്ഞത്. അങ്ങനൊരു മെമ്പർഷിപ്പ് എടുത്താൻ ഗുണമുണ്ടാകില്ലെന്ന് കരുതി. പകരം ആ പണം കൊണ്ട് സ്വർണം വാങ്ങി.
അമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വന്നപ്പോൾ സന്തോഷിച്ചിരുന്നു. ഇനി ധൈര്യമായി അമ്മയിൽ കയറാം എന്നും കരുതി. അപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. പിന്നെ ചേരേണ്ടെന്ന് തീരുമാനിച്ചുവെന്നും അന്ന പറയുന്നു. ഉദ്ഘാടനങ്ങളും മറ്റുമാണ് ഇപ്പോൾ കൂടുതലായും ചെയ്യുന്നത്. സിനിമ കുറവാണെന്നും താരം പറഞ്ഞു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അന്ന വെളിപാടിന്‍റെ പുസ്തകം, ലോനപ്പന്‍റെ മാമോദീസ, അയ്യപ്പനും കോശിയും കുടുംബശ്രീയും കുഞ്ഞാടും തുടങ്ങിയ സിനിമകളിലാണ് അന്ന രാജൻ അഭിനയിച്ചത്.