anweshippin kandethum ott release date and where to watch 
Entertainment

'അന്വേഷിപ്പിന്‍ കണ്ടെത്തും' ഓടിടിയിൽ എത്തുന്നു; തീയതി പ്രഖ്യാപിച്ചു

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസ് ഒരുക്കിയ ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. ആനന്ദ് നാരായണന്‍ എന്ന എസ്ഐ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 9 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുക. മാര്‍ച്ച് എട്ടിനാണ് സ്ട്രീമിംഗ് ആരംഭിക്കുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാവും. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറഞ്ഞിരിക്കുന്നത്. കൽക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

വിപഞ്ചികയുടെ മരണം; ഭർത്താവിനെതിരേ കേസ്, ഭർത്താവിന്‍റെ സഹോദരിയും പിതാവും പ്രതികൾ

സൈന നെഹ്‌വാളും വിവാഹമോചനത്തിലേക്ക്; പ്രതികരിക്കാതെ കശ്യപ്

സാമ്പത്തിക ബാധ്യത; തമിഴ്നാട് 'ഡാർക് ക്വീൻ' സാൻ റേച്ചൽ ജീവ‌നൊടുക്കി

'വേട്ടുവം' ഷൂട്ടിങ്ങിനിടെ അപകടം; സ്റ്റണ്ട് മാസ്റ്റർ മരിച്ചു|Video

കള്ളക്കേസിൽ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി