"മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യുക, പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ശരിയാവില്ല"

 
Entertainment

"മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യുക, പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ശരിയാവില്ല"

നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്‌ഷൻ കൊടുക്കാൻ തീരുമാനിച്ചു എന്നാണ് അരവിന്ദ് കുറിച്ചത്

Manju Soman

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി നടി ശരണ്യ മോഹന്‍റെ ഭർത്താവും സോഷ്യൽ മീഡിയ താരവുമായ അരവിന്ദ് കൃഷ്ണൻ. തലയിൽ ഒരു കെട്ടുമായി നിൽക്കുന്നതിന്‍റെ ചിത്രത്തിനൊപ്പമാണ് വെളിപ്പെടുത്തൽ. നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്‌ഷൻ കൊടുക്കാൻ തീരുമാനിച്ചു എന്നാണ് അരവിന്ദ് കുറിച്ചത്. മുടി പോയി തുടങ്ങുമ്പോഴേ ഹെയർ ഫിക്സ് ചെയ്യാൻ ശ്രമിക്കണമെന്നും അരവിന്ദ് കുറിപ്പിൽ പറയുന്നു.

‘‘നെറ്റിയും ഹെയർ ലൈനും ആയുള്ള ബന്ധം വേർപിരിയും മുൻപ് കണക്‌ഷൻ കൊടുക്കാൻ തീരുമാനിച്ചു.. ധൈര്യം ഇച്ചിരി കൂടുതൽ ആയതു കൊണ്ട് 3-4 അപ്പോയിന്റ്മെന്റ് പറഞ്ഞു വച്ചു അവസാനം ഇന്നലെ ഞാൻ എത്തി ചേർന്നു. ദീപു അളിയൻ വേദനിപ്പിക്കൂല എന്ന് വിശ്വാസത്തിൽ എടുത്തു കൊണ്ട് അങ്ങനെ ആ കൃത്യം ഇന്നലെ അങ്ങ് ചെയ്തു!! ഇനി ദശമൂലം ദാമുവിനെ പോലെ ലോറി കട്ടോണ്ടു വന്നപ്പോൾ ആക്‌സിഡന്‍റ് ആയപ്പോൾ കെട്ടിയ കെട്ട് ആണോ എന്ന് ചോദിക്കണ്ട."

"പുറകിൽ നിന്നും ഗ്രാഫ്റ്റ് എടുത്തത് കൊണ്ട് ഡ്രസ്സിങ് വച്ചിട്ടുണ്ട്. ഒരു കാര്യം കൂടി പറഞ്ഞിട്ട് പോകാം... മുടി പോയി തുടങ്ങുമ്പോഴേ ഫിക്സ് ചെയ്യാൻ നോക്കുക.. പോയിട്ട് വയ്ക്കാം എന്ന് പറഞ്ഞാൽ ഹെൽത്തി ഗ്രാഫ്റ്റ് കിട്ടുകയും ഇല്ല റേറ്റ് നല്ലോണം കൂടുകയും ചെയ്യും!! അപ്പോൾ ഇനി കാർകൂന്തളം ആകും എന്ന പ്രതീക്ഷയിൽ.. "പുതിയ മുഖോം "വരും! വരാതിരിക്കില്ല!! വരുമല്ലോ അല്ലെ!’’–അരവിന്ദ് കുറിച്ചു.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ