ബോണി കപൂറിന്‍റെ മകൾക്ക് വിവാഹം; അ‌മ്മയെ മിസ് ചെയ്യുന്നുവെന്ന് അർജുൻ കപൂർ

 
Entertainment

ബോണി കപൂറിന്‍റെ മകൾക്ക് വിവാഹം; അ‌മ്മയെ മിസ് ചെയ്യുന്നുവെന്ന് അർജുൻ കപൂർ

ന്യൂയോർക്കിൽ വച്ചു നടത്തിയ വിവാഹനിശ്ചയ ചടങ്ങിൽ ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകളും താരവുമായ ജാഹ്നവി, ഖുശി എന്നിവരും പങ്കെടുത്തു.

ന്യൂഡൽഹി: നിർമാതാവ് ബോണി കപൂറിന്‍റെ മകളും നടൻ അർജുൻ കപൂറിന്‍റെ സഹോദരിയുമായ അൻഷുല കപൂറിന്‍റെ വിവാഹം ഉറപ്പിച്ചു. റോഷൻ താക്കർ ആണ് വരൻ. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ന്യൂയോർക്കിൽ വച്ചു നടത്തിയ വിവാഹനിശ്ചയ ചടങ്ങിൽ ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകളും താരവുമായ ജാഹ്നവി, ഖുശി എന്നിവരും പങ്കെടുത്തു. ബോണി കപൂർ- മോണ ഷൂരി കപൂർ ദമ്പതികളുടെ മക്കളാണ് അൻഷുലയും അർജുനും.

മൂന്നു വർഷം മുൻപ് ഡേറ്റിങ് ആപ്പിലൂടെയാണ് അൻഷുലയും റോഹനും പരിചയപ്പെട്ടത്. ഈ ദിവസം അമ്മയെ കൂടുതൽ മിസ് ചെയ്യുന്നുവെന്നാണ് സഹോദരിക്ക് ആശംസകൾ നേർന്നു കൊണ്ട് അർജുൻ കപൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

പ്രിയങ്ക ചോപ്ര ജോനസ്, കരൺ ജോഹർ, പരിണീതി ചോപ്ര എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ദി ട്രെയിറ്റേഴ്സ് എന്ന റിയാലിറ്റി സീരീസിൽ അൻഷുല പങ്കെടുത്തിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ