അർജുൻ-സാനിയ വിവാഹം മാർച്ച് 5ന്

 
Entertainment

മെഹന്ദി ചടങ്ങിൽ തിളങ്ങി അർജുൻ ടെൻഡുൽക്കർ; സാനിയയുമായി വിവാഹം മാർച്ച് 5ന് Video

മെഹന്ദി ചടങ്ങിന്‍റെ വീഡിയോകളും ചിത്രങ്ങളും പുറത്ത്

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ഐപിഎൽ താരവുമായ അർജുൻ ടെൻഡുൽക്കറിന്‍റെ വിവാഹം മാർച്ച് 5ന് നടക്കും. ഇതിന് മുന്നോടിയായി നടന്ന മെഹന്ദി ചടങ്ങിന്‍റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നു. ഇത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ടെൻഡുൽക്കർ- ചന്ദോക് കുടുംബങ്ങൾ ചേർന്നാണ് വിപുലമായ മെഹന്ദി ചടങ്ങ് നടത്തിയത്. പച്ച കളറുള്ള കുർത്തയും ഓവർ കോട്ടുമായിരുന്നു സച്ചിന്‍റെ വേഷം. തിളക്കമാർന്ന ഗോൾഡൻ ലോങ് കുർത്തയായിരുന്നു അർജുൻ ധരിച്ചത്. ഓഫ് വൈറ്റിൽ തിളക്കമാർന്ന കല്ല് പതിപ്പിച്ച ലെഹങ്കയായിരുന്നു വധുവായ സാനിയ ധരിച്ചത്. മെഹന്ദി ചടങ്ങിൽ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും ഭാര്യ ഹേസലും പങ്കെടുത്തിരുന്നു.

പ്രമുഖ മുംബൈ വ്യവസായി രവി ഘായിയുടെ ചെറുമകളും സംരംഭകയുമായ സാനിയയാണ് അർജുന്‍റെ വധു. ഏറെ കാലമായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം 2025 ഓഗസ്റ്റിൽ നടത്തിയിരുന്നു. മാർച്ച് 5ന് നടക്കുന്ന വിവാഹച്ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരെയും കായിക, സിനിമ, ബിസിനസ് മേഖലയിലുള്ളവരെയും ക്ഷണിച്ചിട്ടുണ്ട്.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി

ആന്‍റണി രാജു ചെയ്ത കുറ്റമെന്താണ്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മലയാളം ഇനി ഭരണഭാഷ; സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പുവച്ചു

പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുത്; വി.ഡി. സതീശനെ സമീപിച്ച് നേതാക്കൾ

ഇറാന്‍റെ പുതിയ നേതാവിനെയും വധിക്കും: ഭീഷണിയുമായി ഇസ്രയേൽ