Entertainment

രണ്ടാമത്തെ ഗാനവുമായി 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' (Video)

ആരോമലിന്‍റെ ആദ്യത്തെ പ്രണയത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. സൈന മ്യൂസിക് യൂട്യുബ് ചാനല്‍ വഴിയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സിദ്ധിഖ് സമാനും അമാന ശ്രീനിയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ‘ഇന്നീ രാവിൽ’ എന്നു തുടങ്ങുന്ന പാട്ടിന്‍റെ വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. ശ്രീകാന്ത് എസ് നാരായണിന്‍റേതാണ് സംഗീത സംവിധാനം. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മുബീൻ റൗഫാണ് ഈ സിനിമയുടെ സംവിധായകൻ. നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിനെ ജീവിതത്തിലെ രസകരമായ പ്രണയവും തുടർ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഫ്രെയിം 2 ഫ്രെയിം മോഷൻ പിക്ച്ചർസിന്‍റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തില്‍ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരൻ റമീസ് കെ, ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെൽബിൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ മിർഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം എൽദോ ഐസക്, ക്രിയേറ്റീവ് ഡയറക്റ്റർ അമരിഷ് നൗഷാദ് കലാസംവിധാനം സിദ്ധിഖ് അഹമ്മദ് പശ്ചാത്തല സംഗീതം ശ്രീകാന്ത് എസ്. നാരായൺ ഗാനരചന രശ്മി സുശീൽ, മിർഷാദ് കൈപ്പമംഗലം, അനൂപ് ജി സംഗീതം ചാൾസ് സൈമൺ, ശ്രീകാന്ത് എസ്. നാരായൺ എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് & കളറിസ്റ് അമരീഷ് നൗഷാദ് , പി ആര്‍ ഒ അജയ് തുണ്ടത്തിൽ.

മൂന്ന് ഇന്ത്യക്കാർ അറസ്റ്റിലെന്ന് ക്യാനഡ; വിവരങ്ങൾക്ക് കാത്തിരിക്കുന്നുവെന്ന് ഇന്ത്യ

ആര്യയ്ക്കും സച്ചിൻ ദേവിനും എതിരേയുള്ള പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ നിർ‌ദേശിച്ച് കോടതി

മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ ചാംപ്യൻമാർ

രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ

ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ: എച്ച്.ഡി. രേവണ്ണ അറസ്റ്റിൽ