നായകന് 1000 കോടി പ്രതിഫലമാകാമെങ്കിൽ സംവിധായനും കൂട്ടണ്ടേ ...? പ്രതിഫലത്തിൽ ഞെട്ടിച്ച് അറ്റ്ലി | Video
നായകന് പ്രതിഫലമായി 1000 കോടി നൽകാമെങ്കിൽ സംവിധായനും പ്രതിഫലം കൂട്ടണ്ടേ ...? ചോദ്യവുമായി എത്തിയിരിക്കുന്നത് തമിഴകത്തിന്‍റെ സ്വന്തം ആറ്റ്ലി. പുതിയ ചിത്രത്തിന് ആറ്റ്ലിയുടെ പ്രതിഫലം 100 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. പുഷ്പ 2 വിന്‍റെ വൻ വിജയത്തിന് ശേഷം അല്ലു അർജുന്‍റെ അടുത്ത ചിത്രം ആറ്റ്‌ലിയുമായി എന്നാണ് വാർത്തകൾ.
ജവാന് ശേഷം സൽമാൻ ഖാനുമായി ചേർന്ന് ചെയ്യാനിരുന്ന ചിത്രം മുടങ്ങിയതോടെയാണ് അല്ലു അർജുൻ ചിത്രത്തിലേക്ക് ആറ്‌ലി നീങ്ങിയത്. എന്തായാലും 100 കോടിയാണ് ആറ്റ്‌ലി ചോദിക്കുന്ന പ്രതിഫലം , ഇത് നിർമാതാക്കൾ സമ്മതിച്ചാൽ ഉടൻ തന്നെ ചിത്രീകരണം ആരംഭിച്ചേക്കും എന്നാണ് വിവരം. റിപോർട്ടുകൾ പ്രകാരം ജാൻവി കപൂറിനെയാണ് അണിയറ പ്രവർത്തകർ നായികയായി പരിഗണിക്കുന്നത് എന്നാണ് വിവരം. അല്ലു അർജുൻ ന്‍റെ ഹോം ബാനറായ ഗീത ആർട്സ് ആയിരിക്കും ചിത്രം നിർമിക്കുക.