"ഇതു കേസ് വേറെയാ"; ദുരൂഹമായ ട്രെയിലറുമായി ഫാമിലി ത്രില്ലർ ബേബി ഗേൾ
ഒരാഴ്ച്ച മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടുള്ള ഇമോഷണൽ ഫാമിലി ത്രില്ലർ സിനിമയാണ് ബേബി ഗേൾ'. ജനുവരി 23ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി. കൊച്ചി ലുലു മാളിൽ വലിയ ജനപങ്കാളിത്തത്തോടെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രെയിലർ പ്രകാശനം ഗരുഡന്‍റെ മികച്ച വിജയത്തിനു ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.
ബോബി സഞ്ജയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ലിജോ മോൾ നായികയാകുന്നു. ഒരു ഹോസ്പ്പിറ്റിലുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്.
സർവ്വംമായ എന്ന ചിത്രത്തിനു ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്‍റെ പ്രാധാന്യം ഏറെ വലുതാണ്. അഭിമന്യു തിലകൻ, സംഗീത് പ്രതാപ്,അസീസ് നെടുമങ്ങാട്,ജാഫർ ഇടുക്കി, നന്ദു ശ്രീജിത്ത് രവി, കിച്ചു ടെല്ലസ്, അശ്വന്ത്ലാൽ, ജോസൂട്ടി, അതിഥി രവി , പ്രേംപ്രകാശ്, മേജർ രവി,ആൽഫി പഞ്ഞിക്കാരൻ, ഷാബു പ്രൗദിൻ,മൈഥിലി നായർ, എന്നിവരും മുഖ്യ വേഷങ്ങളിലുണ്ട്. സംഗീതം - ജേക്സ് ബിജോയ്, ഛായാഗ്രഹണം - ഫയസ് സിദ്ദിഖ്, എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ'
തിരുവനന്തപുരത്തും, കൊച്ചിയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.