അപവാദപ്രചരണം; അമൃതയ്ക്കും എലിസബത്തിനും ചെകുത്താനുമെതിരേ പരാതി നൽകി ബാല

 
Entertainment

അപവാദപ്രചരണം; അമൃതയ്ക്കും എലിസബത്തിനും ചെകുത്താനുമെതിരേ പരാതി നൽകി ബാല

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് കൊച്ചി സിറ്റി കമ്മിഷണറുടെ ഓഫിസിലെത്തിയാണ് ബാല പരാതി നൽകിയത്.

നീതു ചന്ദ്രൻ

കൊച്ചി: മുൻ ഭാര്യ ഗായിക അമൃത സുരേഷ്, മുൻ പങ്കാളി എലിസബത്ത് ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരേ പരാതി നൽകി നടൻ ബാല. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് കൊച്ചി സിറ്റി കമ്മിഷണറുടെ ഓഫിസിലെത്തിയാണ് ബാല പരാതി നൽകിയത്.

ഭാര്യ കോകിലയും ബാലയുടെ ഒപ്പമുണ്ടായിരുന്നു. യുട്യൂബർ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത ഫോൺ കോൾ വന്നിരുന്നുവെന്നും അതിനു വഴങ്ങാഞ്ഞതിനു പിന്നാലെയാണ് തനിക്കെതിരേ നിരന്തരമായി അപവാദം പ്രചരിപ്പിക്കുന്നതെന്നുമാണ് ബാല പരാതിപ്പെട്ടിരിക്കുന്നത്. ഗായികയായ അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യ.

ഇരുവരും പിരിഞ്ഞതിനു പിന്നാലെ എലിസബത്തുമായി അടുത്തുവെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. ബന്ധു കൂടിയായ കോകിലയെ ബാല വിവാഹം കഴിച്ചതിനു പിന്നാലെ എലിസബത്ത് നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ ബാലയ്ക്കെതിരേയുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. തുടർന്നാണ് ബാല നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

അസമിന്‍റെ മുഖം; ഗോഹട്ടിയിൽ പുതിയ വിമാനത്താവള ടെർമിനൽ തുറന്നു

ഗുരുവായൂർ - തൃശൂർ റൂട്ടിൽ പുതിയ ട്രെയ്‌ൻ സർവീസ്

കർണാടകയിലെ നേതൃമാറ്റം; ഉചിതമായ സമയത്ത് ഡൽഹിയിലേക്ക് വിളിക്കുമെന്ന് ഡി.കെ. ശിവകുമാർ