Nunakkuzhi movie 
Entertainment

ബേസിൽ ജോസഫും ജീത്തു ജോസഫും ഒന്നിക്കുന്നു: പുതിയ ചിത്രം 'നുണക്കുഴി'

നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജീത്തു ജോസഫിൻ്റെ പുതിയ ചിത്രത്തിൽ നായകൻ ബേസിൽ ജോസഫ്. 'നുണക്കുഴി' എന്നാണ് ചിത്രത്തിൻ്റെ പേര്. സമൂഹ മാധ്യമങ്ങളിലുടെ 'നുണകുഴി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജയ ജയ ജയ ജയ ഹേ പോലെയുള്ള സിനിമകൾ നായകനെന്ന നിലയിൽ ബേസിലിൻ്റെ സ്വീകാര്യത വർധിപ്പിച്ചവയാണ്.

നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്. ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. പ്രശസ്ത സിനിമ നിർമ്മാണ കമ്പനിയായ സരീഗമയും ജീത്തു ജോസഫിൻ്റെ വിൻ്റെജ് ഫിലിംസും ചേർന്നൊരുക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് ഗ്രേസ് ആന്റണിയാണ്. ട്വൽത്ത് മാൻ,കൂമൻ, എന്നി സിനിമകൾക്ക് തിരക്കഥ ഒരുക്കിയ കെ ആർ കൃഷ്ണകുമാറാണ് തിരക്കഥാകൃത്ത്. സതീഷ് കുറുപ്പ് ചായാഗ്രഹണം നിർവഹിക്കുന്നു. വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടും. സഹിൽ ശർമയാണ് സഹ നിർമ്മാതാവ്. സൂരജ് കുമാറാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റർ - വിനായക് വി എസ്, കോസ്റ്റും ഡിസൈനർ - ലിന്റാ ജീത്തു,മേക്ക് അപ് - അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനെർ - പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുധീഷ് രാമചന്ദ്രൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പി ആർ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

ഐസിസി റാങ്കിങ്ങിൽ കുതിച്ചുകയറി സ്മൃതി മന്ഥന

''പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണം, ഇത് സ്റ്റാലിന്‍റെ റഷ‍്യയല്ല''; വി.ഡി. സതീശൻ

എസ്എഫ്ഐ നേതാവിനെതിരായ പൊലീസ് മർദനം; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി