.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Entertainment

മാസ് ലുക്കിൽ‌ മമ്മൂട്ടി; ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

MV Desk

ആരാധകരെ വീണ്ടും ആവേശത്തിവാഴ്ത്തി മമ്മൂട്ടിയുടെ മാസ് ലുക്ക്. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുകയാണ്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ ഗൗതം മേനോനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

മങ്ങിയ വെളിച്ചത്തിൽ മമ്മൂട്ടി ഒരു ബൈക്കിനടുത്ത് നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീയുടെ ഫിലിംസിന്‍റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് മെയ് 10ന് കൊച്ചിയിൽ ആരംഭിച്ചിരുന്നു. കലൂർ ഡെന്നിസിന്‍റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ഒരുപാട് നിഗൂഢതകൾ നിറഞ്ഞതാണ് പോസ്റ്ററെന്ന് സരിഗമ വൈസ് പ്രസിഡന്‍റ് സിദ്ധാർത്ഥ് ആനന്ദ് കുമാർ പറയുന്നു.

തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്‍റെ മകൻ കൂടിയായ സംവിധായകൻ ഡിനോ ഡെന്നിസ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമയുടെ ത്രില്ലിലാണ്. "ഞാൻ മുൻപ് പറഞ്ഞതുപോലെ മമ്മൂട്ടി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്‍റെ സ്വപ്നമായിരുന്നു. ഈ പോസ്റ്റർ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതാണ്. ഞാൻ എപ്പോഴും പറയാൻ ആഗ്രഹിച്ച ഒരു കഥയിൽ അദ്ദേഹത്തിന്‍റെ സാന്നിധ്യം കാണുന്നത് തന്നെ ത്രില്ലിങ്ങ് അനുഭവമാണ്. ടീസർ എത്രയും വേഗം നിങ്ങളുമായി ഷെയർ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്" ഡിനോ ഡെന്നിസ് പറയുന്നു.

ഈ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഓരോ ചുവടുവയ്പ്പും മനോഹരമായിരുന്നു. ഇതുവരെയുള്ള പ്രതികരണങ്ങൾ ഗംഭീരമാണ്. എത്രമാത്രമാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുകയാണ് എന്ന് സഹ നിർമാതാവ് ജിനു വി എബ്രഹാം പറയുന്നു. ടോവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും', ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കാസർഗോൾഡ്' തുടങ്ങിയ ചിത്രങ്ങളുള്ള 2023-ലെ യൂഡ്‌ലീയുടെ മലയാളം സിനിമയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് 'ബസൂക്ക'. പി ആർ ഒ - ശബരി , ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ