അഖിൽ മരാർ | ഭാ​ഗ്യലക്ഷ്മി

 
Entertainment

"ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കൂ, നിങ്ങൾ ജ‍യിക്കരുതെന്ന് ആത്മാർഥമായ ആഗ്രഹമുണ്ട്"; അഖിലിനെതിരേ ഭാ​ഗ്യലക്ഷ്മി

ആരാടോ തന്നോട് പറഞ്ഞത്, സ്ത്രീകൾക്ക് പ്രസവം എൻജോയ്മെന്‍റ് ആയിരുന്നു എന്ന്. സ്ത്രീകളുടെ ആ സമയത്തെ മാനസികാവസ്ഥ എന്താണെന്ന് താൻ അറിഞ്ഞിട്ടുണ്ടോ?

Namitha Mohanan

പ്രസവവുമായി ബന്ധപ്പെട്ട അഖിൽ മരാരുടെ പ്രസ്താവനയ്ക്കെതിരേ രൂക്ഷ വിമർശനവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അഖിലിന്‍റെ പ്രസ്താവന മാനുഷിക വിരുദ്ധവും സ്ത്രീത്വത്തെ അപമാനിക്കലുമാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

അഖിൽ മാരാർ പരാജയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. കാരണം അയാൾ ഒരു ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല. റിയാലിറ്റി ഷോയിൽ വിജയിച്ചത് പരമോന്നത ബഹുമതിയാണെന്നാണ് അയാളുടെ ഭാവമെന്നും ഭാഗ്യ ലക്ഷ്മി വിമർശിച്ചു.

ഭാര്യയ്ക്ക് വിവരമില്ലെന്നും അവരെ അടിക്കാറുണ്ടെന്നുമൊക്കെ പരസ്യമായി അഭിമുഖത്തിൽ വന്നിരുന്ന് പറയുന്നു. അത് അയാളുടെ വ്യക്തപരമായ കാര്യമാണ്. എന്നാൽ പ്രസവത്തെക്കുറിച്ച് പറഞ്ഞത് സമൂഹത്തിലെ സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്നതാണ്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ആൺ പെൺ വ്യത്യാസമില്ലാതെ വിമർശനം ഉ‍യരുന്നത് കാണുമ്പോൾ സന്തോഷം തോന്നുണ്ട്.

വളരെ സ്ത്രീവിരുദ്ധമായ, മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് അഖിൽ മാരാർ നടത്തിയത്. എത്ര ലാഘവത്തോടെയാണ് അഖിൽ മാരാർ അത് പറഞ്ഞത്.

ആധികാരികമെന്ന് തോന്നുന്ന വിധത്തിൽ എന്തും അങ്ങ് പടച്ചുവിടാം. മാനുഷിക വിരുദ്ധമായ, ജെൻഡർ വിരുദ്ധമായ, സ്ത്രീ വിരുദ്ധമായ കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാം. ഇതൊക്കെ കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല.

ആരാടോ തന്നോട് പറഞ്ഞത്, സ്ത്രീകൾക്ക് പ്രസവം എൻജോയ്മെന്‍റ് ആയിരുന്നു എന്ന്. സ്ത്രീകളുടെ ആ സമയത്തെ മാനസികാവസ്ഥ എന്താണെന്ന് താൻ അറിഞ്ഞിട്ടുണ്ടോ? താൻ അതേക്കുറിച്ച് ആരോടെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ? അമ്മ, ഭാര്യ, സഹോദരി, അങ്ങനെ വീട്ടിൽ സ്ത്രീകൾ ഉണ്ടാകില്ലേ, അവരോടൊക്കെ ചോദിച്ചിട്ടുണ്ടോ? പ്രസവസമയത്ത് ഒരു സ്ത്രീക്ക് ശാരീരികമായും മാനസികമായും ഉണ്ടാകുന്ന മാറ്റം എന്താണ്, ആ സ്ത്രീ എങ്ങനെയാണ് അത് നേരിടുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ?

എന്തൊരു ക്രൂരമായ മാനുഷിക വിരുദ്ധമായ പ്രസ്താവനയാണ് താങ്കൾ ഈ പറഞ്ഞത്. സ്വന്തം വീട്ടിലുള്ള സ്ത്രീകളോട് പോലും താങ്കളുടെ ആറ്റിറ്റ്യൂഡ് താങ്കൾ അഭിമുഖങ്ങളിൽ പറഞ്ഞു. അങ്ങനെയുള്ള താങ്കൾക്ക് പുറത്തുള്ള സ്ത്രീകളെ ബഹുമാനിക്കാനോ അവരുടെ അവകാശങ്ങളെന്താണെന്ന് മനസിലാക്കാനോ സാധിക്കില്ല. അങ്ങനെയൊരാൾ എങ്ങനെയാണ് ഒരു ജനപ്രതിനിധിയായാൽ സ്ത്രീകൾക്ക് താങ്കളുടെ അടുത്തുവന്നു അവരുടെ ആവശ്യം ഉന്നയിക്കാൻ സാധിക്കുക.

താങ്കൾക്ക് സ്ത്രീകളോട് പരമ പുച്ഛം ആണല്ലോ, അങ്ങനെയാണ് എല്ലാ പ്രസ്താവനയിലും കാണുന്നത്. ആദ്യം വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കണം എന്നാലേ നമുക്ക് പുറത്തുള്ളവരോട് ബഹുമാനം തോന്നൂ. ദയ്‌വ് ചെയ്ത് സ്ത്രീകളുടെ മാനസികാവസ്ഥ മനസിലാക്കാതെ ഇത്തരം പൊട്ട അഭിപ്രായങ്ങൾ, ബുദ്ധിശൂന്യമായ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ശ്രമിക്കണം എന്നൊരു അപേക്ഷയുണ്ടെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

ആശ്വാസമായി മഴ എത്തുന്നു; ബുധനാഴ്ച 4 ജില്ലകളിൽ യെലോ അലർ‌ട്ട്

കാസർഗോഡ് 16 കാരിയെ വിവാഹം കഴിച്ച് 28 കാരൻ; നാലു പേർക്കെതിരേ കേസ്

ലൈംഗികാതിക്രമവും പീഡനവും നേരിട്ട 93 അതിജീവിതമാർക്ക് സർക്കാർ സഹായധനം വിതരണം ചെയ്തു

''കണക്കുകൂട്ടലുകൾ തെറ്റി, ക‍്യാപ്റ്റൻസി പോരാ'', ഗില്ലിനെതിരേ സെവാഗ്

അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പ് കടിയേറ്റു; സംഭവം പാലക്കാട്ട്