ലസിത പാലക്കൽ

 
Entertainment

മമ്മൂക്ക, സൗബിൻ, ആസിഫ്... മുഴുവൻ ഇക്കമാരാണല്ലോ; വർഗീയ പരാമർശവുമായി ബിജെപി നേതാവ്

ഇത്തവണത്തെ പുരസ്കാരം മൊത്തം ഇക്കാക്കമാർക്കാണല്ലോ എന്നായിരുന്നു ലസിതയുടെ വിമർശനം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വർഗീയ പരാമർശവുമായി എയറിലായി ബിജെപി പ്രവർത്തക ലസിത പാലക്കൽ. ഇത്തവണത്തെ പുരസ്കാരം മൊത്തം ഇക്കാക്കമാർക്കാണല്ലോ എന്നായിരുന്നു ലസിതയുടെ വിമർശനം.

ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞതെന്നും ലസിത ചോദിക്കുന്നു. ഫെയ്സ് ബുക്കിലൂടെയായിരുന്നു വിമർശനം.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

സ്വഭാവ നടൻ സൗബിൻ ഷാഹിർ മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ് മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ് ഇപ്രാവശ്യം മൊത്തം ഇക്കാക്കമാർ ആണല്ലോ. ഇതാണോ പരാതി ഇല്ലാത്ത അവാർഡ് എന്ന് മന്ത്രി പറഞ്ഞത്. മ്യാമൻ പോട്ടെ മ്യക്കളെ

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി; ജൻ സൂരജ് പാർട്ടി സ്ഥാനാർഥി ബിജെപിയിൽ ചേർന്നു

''മന്ത്രി സജി ചെറിയാന്‍റെ പരാമർശം അപമാനിക്കൽ തന്നെ''; പാട്ടിലൂടെ മറുപടി നൽകുമെന്ന് വേടൻ