ശ്വേത തിവാരി

 
Entertainment

"മുൻ ഭർത്താക്കന്മാർ ചതിച്ചത് കൈയോടെ പിടിച്ചു"; വെളിപ്പെടുത്തലുമായി നടി

കരൺ ജോഹർ അവതാരകനാകുന്ന ദി ട്രെയിറ്റേഴ്സ് സീസൺ 2 ഷോയിലാണ് നടിയുടെ വെളിപ്പെടുത്തൽ.

Entertainment Desk

മുൻഭർത്താക്കന്മാർ ചതിച്ചത് കൈയോടെ പിടിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി ശ്വേത തിവാരി. കരൺ ജോഹർ അവതാരകനാകുന്ന ദി ട്രെയിറ്റേഴ്സ് സീസൺ 2 ഷോയിലാണ് നടിയുടെ വെളിപ്പെടുത്തൽ. മിനിസ്ക്രീൻ താരമായ ശ്വേത 1998ൽ നടൻ രാജ ചൗധരിയെ വിവാഹം കഴിച്ചിരുന്നു. 2007ൽ ഇരുവരും വിവാഹമോചനം നേടി. ആറു വർഷത്തിനു ശേഷം 2013ൽ അഭിനവ് കോഹ്‌ലിയെ വിവാഹം കഴിച്ചു.

ഇരുവരും ഇപ്പോൾ അകൽച്ചയിലാണ്. ഇരു വിവാഹങ്ങളിലും തനിക്ക് ഗാർഹിക പീഡനങ്ങളും വഞ്ചനയും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും അതു തന്നെയാണ് വിവാഹബന്ധം തകരാൻ ഇടയാക്കിയതെന്നും ശ്വേത പറയുന്നു.

ശ്വേതയുടെ ആദ്യ ഭർത്താവ് രാജ ചൗധരി ഈ ആരോപണങ്ങളെ തള്ളിയിരുന്നു. സിദ്ധാർത് കണ്ണന്‍റെ പോഡ്കാസ്റ്റിലാണ് ചൗധരി ഇക്കാര്യം നിഷേധിച്ചത്. മാത്രമല്ല ശ്വേത സെസാൻ ഖാനുമായി അന്നു ബന്ധത്തിലായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ഒരേ വീട്ടിൽ സമയം ചെലവഴിച്ചിരുന്നുവെന്നും ചൗധരി ആരോപിച്ചിരുന്നു. ആമസോൺ പ്രൈം ആണ് ട്രെയിറ്റേഴ്സ് സ്ട്രീം ചെയ്യുന്നത്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍