.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Entertainment

ചാൾസ് എന്‍റർപ്രൈസസ് തമിഴ്ലേക്ക്, 16നു റിലീസ്

തമിഴിൽ ഉർവശിക്കും കലൈയരസനുമുള്ള ജനപ്രീതി കണക്കിലെടുത്താണ് ചിത്രം മൊഴി മാറ്റി എത്തുന്നത്

മലയാളികളുടെ പ്രിയ താരം ഉർവശിയെ നായികയാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യൻ ഒരുക്കിയ ചിത്രമാണ് ചാൾസ് എന്‍റർപ്രൈസസ്. കഴിഞ്ഞ മാസം 19 നു റീലീസായ ചിത്രമൊരു ഫാമിലി സോഷ്യൽ എന്‍റർടെയ്നറാണ്. മികച്ച റിപ്പോർട്ടുകൾ നേടിയ ചാൾസ് എന്‍റർപ്രൈസസ് ഇപ്പോഴും തീയേറ്ററുകളിലുണ്ട്. ബാലു വർഗീസ്, തമിഴ് താരം കലൈയരസൻ എന്നിവരാണ് ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിൻ്റെ തമിഴ് പതിപ്പ് ഈ മാസം പതിനാറിന് തീയേറ്ററുകളിലേക്കെത്തും. തമിഴിൽ ഉർവശിക്കും കലൈയരസനുമുള്ള ജനപ്രീതി കണക്കിലെടുത്താണ് ചിത്രം മൊഴി മാറ്റി എത്തുന്നത്. സിനിമക്ക്‌ തമിഴ് സ്ട്രൈറ്റ് സെൻസർ ആണ് ലഭിച്ചിരിക്കുന്നത്. ഭക്തിയുടെയും, യുക്തിയുടെയും കണ്ണിലൂടെ ദൈവത്തെ നോക്കിക്കാണുന്ന ചിത്രത്തിലെ മറ്റു വേഷങ്ങളിൽ എത്തുന്നത് ഗുരു സോമസുന്ദരം, അഭിജ ശിവകല,സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍,മണികണ്ഠന്‍ ആചാരി,മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ്.

ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് ആണ്. വിചിത്രം, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉൃ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ്. കലാസംവിധാനം മനു ജഗദ്, സംഗീതം, സുബ്രഹ്‌മണ്യന്‍ കെ വി, എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍ മേക്കപ്പ് സുരേഷ്, വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

അമ്പലപ്പുഴയിൽ‌ യുഡിഎഫ് സ്ഥാനാർഥിയില്ല; ജി. സുധാകരനെ പിന്തുണയ്ക്കും

സിപിഎം കോട്ടയിൽ വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

കവടിയാർ കൊട്ടാരത്തിൽ മോഷണം നടന്നത് പല തവണയായി? ജോലിക്കാരെ ചോദ്യം ചെയ്യും

ചായ ചോദിച്ചിട്ട് നൽകിയില്ല; മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

3‌7 രാജ്യസഭാ സീറ്റുകളിൽ തെരഞ്ഞെടുപ്പ് തുടങ്ങി; എതിരില്ലാതെ വിജയിച്ച് 26 പേർ