താരങ്ങൾ സഹകരിക്കുന്നില്ല; പ്രമോഷനുകൾ അവതാളത്തിലെന്ന് പരാതി | Video

 
Entertainment

താരങ്ങൾ സഹകരിക്കുന്നില്ല; പ്രമോഷനുകൾ അവതാളത്തിലെന്ന് പരാതി | Video

വാർത്തകൾക്ക് പിന്നാലെ വലിയ വിമർശങ്ങളാണ് രണ്ടു യുവ നായികമാർക്കും സോഷ്യൽ മീഡിയകളിൽ നിന്ന് ഉയരുന്നത്

ഇന്ന് സിനിമകളുടെ വിജയത്തിന് പ്രൊമോഷൻസ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ പല താരങ്ങളും പ്രൊമോഷനുകൾക്ക് സഹകരിക്കുന്നില്ല എന്ന വാർത്തകളാണ് സിനിമ മേഖലയിൽ നിന്നും വരുന്നത്. കഴിഞ്ഞ ദിവസമാണ് നടി അനശ്വര രാജനെതിരെ ആരോപണവുമായി സംവിധായകൻ ദീപു കരുണാകരൻ രംഗത്ത് വന്നത് , തന്റെ പുതിയ സിനിമയായ 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ന്റെ പ്രമോഷനുമായി സഹകരിക്കാൻ നായിക വൈമുഖ്യം കാണിക്കുന്നുവെന്ന് സംവിധായകൻ പറയുന്നത്. അനശ്വര രാജനും ഇന്ദ്രജിത്തും നായികാനായകന്മാരാകുന്ന സിനിമയുടെ കാര്യത്തിലാണ് ഇത്തരത്തിലൊരു അനുഭവം ..നേരിടേണ്ടി വന്നതെന്നും കാലു പിടിച്ചു പറഞ്ഞിട്ടും ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും നായിക വിസമ്മതിച്ച‌െന്നും ദീപു പറയുന്നു.

അതേസമയം, നടി അഹാന കൃഷ്ണയ്‌ക്കെതിരെ ആരോപണവുമായി എത്തിയത് അന്തരിച്ച സംവിധായകന്‍ ജോസഫ് മനു ജയിംസിന്റെ ഭാര്യയാണ് . തന്റെ ഭർത്താവ് സംവിധാനം ചെയ്ത‘നാന്‍സി റാണി’ സിനിമയുടെ പ്രമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം.രണ്ട് വര്‍ഷം മുന്‍പായിരുന്നു ജോസഫ് മനു ജയിംസിന്റെ മരണം . ഇപ്പോൾ ഭാര്യ നൈനയാണ് സിനിമയുടെ നിർമാണവും മറ്റു റിലീസ് കാര്യങ്ങളും ഏറ്റെടുത്തിരിക്കുന്നത്. അഹാന മാനുഷിക പരിഗണന വച്ചു പോലും പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്. സിനിമയുടെ പ്രസ്മീറ്റിലായിരുന്നു നൈനയുടെ ആരോപണം.

വാർത്തകൾക്ക് പിന്നാലെ വലിയ വിമർശങ്ങളാണ് രണ്ടു യുവ നായികമാർക്കും സോഷ്യൽ മീഡിയകളിൽ നിന്ന് ഉയരുന്നത്

കരൂർ ദുരന്തം; മരണസംഖ‍്യ 36 ആയി, പ്രതികരിക്കാതെ വിജയ്

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; 65-ാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

ദുൽക്കറിനെ വിടാതെ കസ്റ്റംസ്; ഒരു വാഹനം കൂടി പിടിച്ചെടുത്തു

'മല‍യാളി പൊളിയല്ലേ'; ഇംപാക്റ്റ് പ്ലെയർ അവാർഡ് സ്വന്തമാക്കി സഞ്ജു

വാടക മുറിയിൽ പ്രസവം; അസം സ്വദേശിനി മരിച്ചു