ദയ സുജിത്ത്
സമൂഹ മാധ്യമത്തിലൂടെ ബോഡി ഷെയ്മിങ്ങ് നടത്തിയ വ്യക്തിക്ക് മറുപടി നൽകി നടി മഞ്ജു പിള്ളയുടെയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്‍റെയും മകൾ ദയ സുജിത്ത്. നിന്നെ കാണാൻ ആണത്തം കൂടുതലാണെന്നും ജിമ്മില്‍ പോയാല്‍ പൂര്‍ണമായും നീയൊരു ആണായി മാറുമെന്നുമായിരുന്നു സമൂഹ മാധ്യമത്തിൽ പ്രതൃക്ഷപ്പെട്ട കമന്‍റ്. ഇതിനാണ് ദയ മറുപടി നൽകിയത്. ഈ മറുപടി ഇപ്പോൾ വൈറലാണ്.
"എന്‍റെ ആണത്തം നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്‍റെ ഈ ആണത്തത്തെ ഉൾക്കൊള്ളാവുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ് നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ.''- എന്നായിരുന്നു ദയയുടെ പ്രതികരണം.