Dhanush & Mrunal Thakur

 
Entertainment

ധനുഷും - മൃണാൾ ഠാക്കൂറും പ്രണയത്തിലോ? വിവാഹം പ്രണയദിനത്തിലെന്ന് സൂചന

തീർത്തും സ്വകാര്യ ചടങ്ങായിരിക്കുമെന്ന് അഭ്യൂഹം

Jisha P.O.

മുംബൈ: ബോളിവുഡ് നടി മൃണാൾ ഠാക്കൂറും തമിഴ്നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. പ്രണയദിനമായ ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാക്കുമെന്നാണ് വിവരം. തീർത്തും സ്വകാര്യ ചടങ്ങായിരിക്കുമെന്നും അഭ്യൂഹമുണ്ട്. ധനുഷും മൃണാളും പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. അജയ് ദേവ്ഗണും മൃണാളും മുഖ്യവേഷത്തിലെത്തിയ സൺ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പരിപാടിക്കിടെ ഇരുവരും ആലിംഗനം ചെയ്ത നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു.

ഇതോടെയാണ് പ്രണയം ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. മൃണാളിന്‍റെ പിറന്നാൾ ആഘോഷത്തിലും ധനുഷ് പങ്കെടുത്തിരുന്നു.

എന്നാൽ അജയ് ദേവ് ഗൺ ക്ഷണിച്ചപ്രകാരമാണ് ധനുഷ് എത്തിയതെന്നാണ് മൃണാളിന്‍റെ വാദം. ധനുഷിന്‍റെ മൂന്ന് സഹോദരിമാരെ മൃണാൾ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നതും സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. മൃണാളിന്‍റെ പോസ്റ്റിന് ധനുഷിന്‍റെ കമന്‍റും ചർച്ചാവിഷയമാകാറുണ്ട്. ധനുഷിന്‍റെ ആദ്യവിവാഹം തമിഴ് സൂപ്പർതാരം രജനികാന്തിന്‍റെ മകൾ ഐശ്വര്യയുമായിട്ടായിരുന്നു. ഇരുവർക്കും രണ്ട് ആൺകുട്ടികളുണ്ട്. 2024ൽ ഇരുവരും വിവാഹമോചനം നേടി.

രാഹുൽ മാങ്കൂട്ടത്തിൽ കേസ്; മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അറസ്റ്റിൽ

കാറിന്‍റെ സൈലൻസർ തീ തുപ്പും; മോഡിഫിക്കേഷൻ പണിയായി, മലയാളിക്ക് ഒരു ലക്ഷം രൂപ പിഴ|Video

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ് സി പരിശോധനാഫല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

ആൽത്തറ വിനീഷ് കൊലക്കേസ്; ശോഭ ജോൺ ഉൾപ്പടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കിരണിനെ അടിച്ച് താഴെയിട്ടു, ഫോൺ കവർന്നു; വിസ്മയക്കേസ് പ്രതിക്ക് മർദനം