വ‍യലൻസിന്‍റെ അതിപ്രസരം, 21 കട്ടുകൾ; 'ധുരന്ധർ 2' സെൻസർ വിവരങ്ങൾ പുറത്ത്

 
Entertainment

വ‍യലൻസിന്‍റെ അതിപ്രസരം, 21 കട്ടുകൾ; 'ധുരന്ധർ 2' സെൻസർ വിവരങ്ങൾ പുറത്ത്

ഒരു മിനിറ്റും 34 സെക്കൻഡ് ദൈർഘ‍്യമുള്ള രംഗങ്ങൾ ചിത്രത്തിൽ നിന്നും വെട്ടി മാറ്റി

Aswin AM

ആദിത‍്യ ധറിന്‍റെ സംവിധാനത്തിൽ മാർച്ച് 19ന് തിയെറ്ററിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ധുരന്ധർ 2. രൺവീർ സിങ്ങും അക്ഷ‍യ് ഖന്നയും സഞ്ജയ് ദത്തുമെല്ലാം നിറഞ്ഞാടിയ ചിത്രത്തിന്‍റെ ആദ‍്യ ഭാഗത്തെ പോലെ തന്നെയായിരിക്കും രണ്ടാം ഭാഗമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്‍റെ സെൻസർ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് 21 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒരു മിനിറ്റും 34 സെക്കൻഡ് ദൈർഘ‍്യമുള്ള രംഗങ്ങൾ ചിത്രത്തിൽ നിന്നും വെട്ടി മാറ്റി. വയലൻസിന്‍റെ അതിപ്രസരമുള്ള രംഗങ്ങൾ ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചു.

കൂടാതെ അശ്ലീലത നിറഞ്ഞ വാക്കുകൾ മ‍്യൂട്ട് ചെയ്യണമെന്നും ചില വാക്കുകൾക്ക് പകരം മറ്റു വാക്കുകൾ ഉപയോഗിക്കാനും സെൻസർ ബോർഡ് പറഞ്ഞു. അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കം ഉണ്ടെന്ന മുന്നറിയിപ്പ് ഉൾപ്പെടുത്തണമെന്നും ചിത്രത്തിന്‍റെ സബ്ടൈറ്റിലുകളിൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട തീയതി തിരുത്തണമെന്നും ബോർഡ് നിർദേശിച്ചു.

മുംബൈക്കാരോട് ജാവോ പറഞ്ഞ് ചെന്നൈ

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി