ദേവനന്ദ | ധ്യാൻ ശ്രീനിവാസൻ

 
Entertainment

"എന്നോട് സെറ്റിൽ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ല, ദേവനന്ദയുടെ ഇന്‍റർവ്യൂ കണ്ട് ഉറക്കം പോയിട്ടുണ്ട്"; ധ്യാൻ ശ്രീനിവാസൻ

കല്യാണമരം എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ധ്യാനിന്‍റെ പ്രതികരണം

Namitha Mohanan

ബാലതാരം ദേവനന്ദയുടെ ഒപ്പം സ്ക്രീൻ ഷെയർ ചെയ്യാനായത് തന്‍റെ ഭാഗ്യമാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ദേവനന്ദയുടെ ഇന്‍റർവ്യൂ കണ്ട് തന്‍റെ ഉറക്കം പോയിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. 'കല്യാണമരം' എന്ന പുതിയ ചിത്രത്തിന്‍റെ വാർത്താ സമ്മേളനത്തിലായിരുന്നു ധ്യാനിന്‍റെ പ്രതികരണം.

"എത്ര പ്രൊഫഷണലാണ് ആ കുട്ടി. സെറ്റിൽ എന്നോട് ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. എന്നോട് മിണ്ടിയിട്ടില്ല. ഞാനെന്തെങ്കിലും ചോദിച്ചാലേ ഉള്ളൂ. ദേവനന്ദയുടെ ഇന്‍റർവ്യൂകളൊക്കെ കണ്ടിട്ട്, എന്‍റെ ചെറുപ്പക്കാലത്ത് ഞാനെന്തുകൊണ്ട് ഇങ്ങനെയൊന്നും ചിന്തിച്ചില്ല എന്നോർത്ത് എന്‍റെ ഉറക്കം വരെ പോയിട്ടുണ്ട്. ഈ പ്രായത്തിൽ ഇതിന്‍റെ പകുതി പക്വത എനിക്കില്ലായിരുന്നു. ഞാനും അങ്ങനെയാവണമായിരുന്നു.

സെറ്റിൽ പലപ്പോഴും ദേവനന്ദ ക്യാരക്റ്റർ പിടിച്ചിരിക്കുകയായിരുന്നു. പലപ്പോഴും അങ്ങോട്ട് പോയി സംസാരിച്ചപ്പോഴാണ് അത് മനസിലായത്. അതൊരു വലിയ സന്തോഷമാണ്. ഇത് തമാശയല്ല, കാര്യമായി പറഞ്ഞതാണ്'', ധ്യാൻ പറഞ്ഞു.

''റെജി ചെറിയാന് സമ്പത്തിന്‍റെ അഹങ്കാരം, വെള്ളമടിക്കാൻ ചെല്ലാത്തതിനാൽ എന്നോട് വലിയ സ്നേഹമൊന്നും കാണില്ല'', ജി. സുധാകരൻ

ഗുരുവായൂരിലെ വഴിപാട് കൗണ്ടറുകളിൽ ഗൂഗിൾ പേ; തിരക്ക് ഒഴിവാക്കാൻ വെർച്വർ ക്യുവും വരുന്നു

തിങ്കളാഴ്ച മുതൽ പാലിനും തൈരിനും വില കൂടും

കോടതിക്ക് മുകളിലല്ല സതീശനെന്ന മുഖ്യമന്ത്രി; നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ വിമർശിച്ച് രാഗേഷ്

ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്