അഖിൽ മാരാർ

 
Entertainment

പ്രസവം സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസാണെന്ന പരാമർശം; അഖിൽ മാരാർക്കെതിരേ പരാതിയുമായി ഡോക്റ്റർ

ആരോഗ‍്യവകുപ്പിലെ മെഡിക്കൽ ഓഫിസറായ കെ. പ്രതിഭയാണ് അഖിൽ മാരാർക്കെതിരേ പരാതി നൽകിയിരിക്കുന്നത്

Aswin AM

പ്രസവം ഒരു കാലത്ത് സ്ത്രീകൾ ആസ്വദിച്ച് ചെയ്ത കാര‍്യമാണെന്ന നിയമസഭാ തെരഞ്ഞടുപ്പിലെ എൻഎഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ പ്രസ്താവനയ്ക്കെതിരേ പരാതിയുമായി ഡോ. കെ. പ്രതിഭ. അഖിൽ മാരാരുടെ പ്രസ്താവനയിൽ നടപടി വേണമെന്ന് ആവശ‍്യപ്പെട്ട് കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.

അഖിലിന്‍റെ പരാമർശത്തിനെതിരേ സമൂഹമാധ‍്യമങ്ങളിൽ അടക്കം വലിയ രീതിയിൽ വിമർശനം ഉയരുമ്പോഴാണ് പരാതിയുമായി ആരോഗ‍്യവകുപ്പിലെ മെഡിക്കൽ ഓഫിസറായ കെ. പ്രതിഭ രംഗത്തെത്തിയിരിക്കുന്നത്.

ഒരു കാലത്ത് സ്ത്രീകൾ പ്രസവം വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്.

രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്നന്‍റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും", എന്നാണ് അഭിമുഖത്തില്‍ അഖില്‍ പറഞ്ഞത്.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം