സനൽകുമാർ ശശിധരൻ |ഡോ. ബിജു

 
Entertainment

"എന്തൊരു മര്യാദകേടാണിത്, സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം"; സനൽകുമാർ ശശിധരനെതിരേ സംവിധായകൻ

"ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ്"

Namitha Mohanan

സനൽകുമാർ ശശിധരനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ. ബിജു രംഗത്ത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റാക്ക് ചെയ്യുന്നതുമാണ് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്തവും ഉള്ള ഒരാൾ പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്‍റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണെന്ന് അദ്ദേഹം ചോദിക്കുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും പരസ്യമായി ഒരു സ്ത്രീയെ പൊതുമധ്യത്തിൽ അപമാനിക്കുന്നതും സ്റ്റാക്ക് ചെയ്യുന്നതുമാണ്. ഏതാണ്ട് രണ്ട് മാസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരായ പോലീസ് കേസുകളിൽ എത്രയും വേഗം നീതിപൂർവമായ അന്വേഷണം നടത്തണം എന്ന ഒരേ ഒരു മാനുഷികമായ ആവശ്യം മുൻനിർത്തി സാംസ്കാരിക പ്രവർത്തകരുടെ ഒരു പ്രസ്താവനയിൽ പേര് വെക്കാൻ അദ്ദേഹം അനുമതി ചോദിച്ചപ്പോൾ ആ ഒരു ഒറ്റ വിഷയത്തിൽ മാത്രം ഒരു മാനുഷിക ആവശ്യം എന്നത് പരിഗണിച്ച് പേര് വെക്കാൻ ഞാനും സമ്മതിച്ചിരുന്നു.

നടിയുടെ പേരോ മറ്റെന്തെങ്കിലും പേഴ്സണൽ പ്രശ്നങ്ങളോ ഉൾപ്പെടുത്താതെ അദ്ദേഹത്തിനെതിരായ കേസിൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണം എന്ന ന്യായമായ ഒരു മാനുഷിക ആവശ്യത്തിന് മാത്രമാണ് പേര് വെക്കാൻ സമ്മതിച്ചത്. അതിൽ വ്യക്തിപരമായ വിഷയങ്ങളോ പരാമർശങ്ങളോ ഉണ്ടാവരുത് എന്നും ഞാൻ ആവശ്യപ്പെട്ടിരുന്നു. എന്തുതന്നെയായാലും സനലിന്‍റെ ഇപ്പോഴത്തെ ഈ സ്റ്റാക്കിങ്ങും സാമൂഹ്യ വിരുദ്ധതയും സ്ത്രീവിരുദ്ധ സ്റ്റേറ്റ്മെന്‍റുകളും കാണുമ്പോൾ ആ പ്രസ്താവനയിൽ അന്ന് പേര് വെക്കാൻ സമ്മതിച്ചതിൽ ഖേദം തോന്നുന്നു.

ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം ചെയ്യുന്ന സമരം ഒരു സ്ത്രീയെ പൊതു സമൂഹത്തിൽ പരസ്യമായി അപമാനിക്കുന്നത് ആണ് . ഒരു പ്രശസ്തയായ നടി, സ്വന്തമായി അഭിപ്രായങ്ങളും വ്യക്തിത്തവും ഉള്ള ഒരാൾ പൊതു സമൂഹത്തിൽ അഭിപ്രായങ്ങൾ പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്ന ഒരാൾ സെക്സ് റാക്കറ്റിന്‍റെ തടവിലാണ് എന്ന് അവരുടെ പേരുൾപ്പെടെ എഴുതി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നത് എന്ത് മര്യാദകേടാണ്. സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിലുള്ള കടുത്ത വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു.

ഒരു സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിൽ സെക്സ് റാക്കറ്റിന്‍റെ പിടിയിൽ എന്നൊക്കെ ഒരു സ്ത്രീയുടെ പേര് എഴുതി പ്രദർശിപ്പിച്ചു പൊതു മധ്യത്തിൽ അപമാനിക്കുന്നത് നിർത്താൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടതാണ്. ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല. ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റവും, സ്റ്റാക്കിങ്ങും ആണ്. ഇത് അടിയന്തിരമായി അവസാനിപ്പിക്കാനുള്ള കർശനമായ നടപടികൾ ഉണ്ടാവണം.

അയോധ്യ രാമക്ഷേത്ര സിഇഒ നിയമനത്തെച്ചൊല്ലി വിവാദം; അഭിമുഖത്തിന് ഹാജരാകാത്ത ആളെ സിഇഒയായി നിയമിച്ചെന്ന് ആരോപണം

ചെക്ക് കേസ്; രണ്ട് കോടി അടയ്ക്കാൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യ‍ാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി അടിച്ചു തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന് ജാമ‍്യം

സിപിഎമ്മിൽ വൻ‌ അഴിച്ചുപണി; പി. ജയരാജനടക്കം 3 പേർ സംസ്ഥാന സെക്രട്ടറിയേറ്റിൽ, 2 പേരെ ഒഴിവാക്കി

നേപ്പാൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ മുൻ ഓസീസ് താരം ഡേവിഡ് വാർണർ