"ആദ്യ ഭാഗത്തിൽ തന്നെ എന്‍റെ കഥാപാത്രം ഇല്ലാതായി, പക്ഷേ..."; കുറിപ്പുമായി ദൃശ്യത്തിലെ വരുൺ പ്രഭാകർ

 
Entertainment

"ആദ്യ ഭാഗത്തിൽ തന്നെ എന്‍റെ കഥാപാത്രം ഇല്ലാതായി, പക്ഷേ..."; കുറിപ്പുമായി ദൃശ്യത്തിലെ വരുൺ പ്രഭാകർ

"ആ കഥാപാത്രവും ഞാനും രണ്ട് വ്യത്യസ്ത ആളുകളാണ്, പക്ഷേ ഇത്രയും കാലം ഒരു വേഷത്തിന് അംഗീകരിക്കപ്പെട്ടത് ശരിക്കും ഒരു അനുഗ്രഹമാണ്"

Namitha Mohanan

ദൃശ്യം 3 വെള്ളിയാഴ്ച (may 22) റിലീസ് ചെയ്യുകയാണ്. ചിത്രത്തിലെ നിർണായക കഥാപാത്രമാണ് റോഷൻ ബഷീർ അവതരിപ്പിച്ച വരുൺ പ്രഭാകർ. ആദ്യ ഭാഗത്ത് തന്നെ മരണപ്പെട്ടെങ്കിലും കഥയെ നയിക്കുന്നതിൽ വരുണിന്‍റെ കഥാപാത്രം വഹിക്കുന്ന പങ്ക് വലുതാണ്. ഇപ്പോഴിതാ ദൃശ്യം സിനിമ സെറ്റിൽ നിന്നുള്ള ഓർമകൾ പങ്കുവച്ച് റോഷൻ രംഗത്തെത്തിയിരിക്കുകയാണ്.

ആ കഥാപാത്രവും ഞാനും രണ്ട് വ്യത്യസ്ത ആളുകളാണ്, പക്ഷേ ഇത്രയും കാലം ഒരു വേഷത്തിന് അംഗീകരിക്കപ്പെട്ടത് ശരിക്കും ഒരു അനുഗ്രഹമാണ്. ഇത്രയും ഐക്കണിക് സിനിമയുടെ ഭാഗമാക്കിയതിന് മുഴുവൻ ടീമിനും എന്നേക്കുമായി നന്ദി പറയുന്നുവെന്നും ദൃശ്യം 3 ക്കായി കാത്തിരിക്കുന്നുവെന്നും റോഷൻ കുറിച്ചു.

കുറിപ്പ് ഇങ്ങനെ....

ആദ്യ ഭാഗത്തിൽ തന്നെ എന്‍റെ കഥാപാത്രം ഇല്ലാതായി, പക്ഷേ പ്രണയത്തിലൂടെയും ട്രോളുകളിലൂടെയും അനന്തമായ മീമുകളിലൂടെയും വർഷങ്ങളോളം ആളുകളുടെ മനസ്സിൽ എങ്ങനെയോ ജീവിച്ചു. സത്യം പറഞ്ഞാൽ, അതിന്‍റെ ഓരോ ഭാഗവും ഞാൻ ആസ്വദിക്കുന്നു.

ആ കഥാപാത്രവും ഞാനും രണ്ട് വ്യത്യസ്ത ആളുകളാണ്, പക്ഷേ ഇത്രയും കാലം ഒരു വേഷത്തിന് അംഗീകരിക്കപ്പെട്ടത് ശരിക്കും ഒരു അനുഗ്രഹമാണ്. ഇത്രയും ഐക്കണിക് സിനിമയുടെ ഭാഗമാക്കിയതിന് മുഴുവൻ ടീമിനും എന്നേക്കും നന്ദി.

ദൃശ്യം 3 ടീമിന് എല്ലാ ആശംസകളും. നാളേക്ക് വേണ്ടി കാത്തിരിക്കാൻ വയ്യ

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം

ശ്രീലങ്കയെ എറിഞ്ഞിട്ട് ഗുർനൂർ, തല്ലിത്തകർത്ത് സായ് സുദർശൻ; ലങ്കൻ മണ്ണിൽ ഇന്ത്യ എ ടീമിന് പരമ്പര

മഴക്കെടുതി: മുംബൈയിൽ മരം വീണ് 2 മരണം

കറാച്ചിയെ നടുക്കിയ വൻ തീപിടിത്തം; പാക്കിസ്ഥാനിൽ 11കാരന് വിചാരണ