തിയെറ്ററിൽ മികച്ച പ്രതികരണം; 'എക്കോ' 6 ദിവസത്തിൽ എത്ര നേടി?
കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസങ്ങളിൽ തിയെറ്ററിലെത്തിയ ചിത്രമാണ് എക്കോ. വലിയ താരനിരയൊന്നുമില്ലാതെ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ റോക്കോഡുകളാണ് പുറത്തു വന്നിരിക്കുന്നത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ കണക്ക് പ്രകാരം തിയെറ്ററിലെത്തി ആറു ദിവസം പൂർത്തിയായ ചിത്രം 10.4 കോടി രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. ഇന്ത‍്യയിലെ ഗ്രോസ് 10.7 കോടി രൂപയാണ്.
റിലീസായതിനു ശേഷമുള്ള ഞായറാഴ്ച 3.05 കോടിയാണ് ചിത്രം നേടിയത്. വിദേശേത്തു നിന്നും 5.8 കോടി രൂപ ചിത്രം നേടിയതായി സാക്ക് നിൽക്കിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആഗോള ബോക്സ് ഓഫിസിൽ നിന്നും 16.5 കോടി രൂപ നേടിയതായാണ് പുറത്തു വരുന്ന വിവരം. സന്ദീപ് പ്രദീപ്, ബിനു പപ്പു, വിനീത്, നരെയ്‌ൻ, സൗരഭ് സച്ച്ദേവ, ബിയാന മോമിന് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.