എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് തിയെറ്ററിൽ എത്താൻ വൈകും
തിരുവനന്തപുരം: ബിഗ് ബജറ്റ് ചിത്രം എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പ് തിയെറ്ററുകളിലെത്താൻ വൈകും. സാങ്കേതികമായ പ്രശ്നങ്ങൾ മൂലമാണ് പുതിയ പതിപ്പെത്താൻ വൈകുന്നത്. വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് വ്യാഴാഴ്ചയോടെ തിയെറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. നിലവിൽ എഡിറ്റിങ്ങും സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്.
വിവാദങ്ങളെത്തുടർന്ന് ചിത്രത്തിൽ നന്ന് 3 മിനിറ്റ് വരുന്ന ഭാഗം വെട്ടി മാറ്റിയിട്ടുണ്ട്. അതു പോലെ വില്ലന്‍റെ പേരിലും ചെറിയ മാറ്റം വരുത്തുമെന്നാണ് കരുതുന്നത്. വിവാദങ്ങൾ കൊഴുത്തതോടെ നിർമാതാക്കൾ തന്നെയാണ് സെൻസർബോർഡിനോട് ചില ഭാഗങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചാണ് റീ എഡിറ്റിങ് പൂർത്തിയാക്കിയത്.