Entertainment

യുവാക്കളെ ഹരംകൊള്ളിക്കാൻ 'എൻജോയ്' മാർച്ച് 17ന് തിയറ്ററുകളിലേക്ക്!

പണത്തിൻ്റെ കൊഴുപ്പിൽ മൂന്ന് പെൺകുട്ടികൾ കോളേജിലും ഹോസ്റ്റലിലും കാണിച്ചുകൂട്ടുന്ന ആഡംബരങ്ങൾക്കും ആഘോഷങ്ങൾക്കുമൊപ്പം മൂന്ന് ചെറുപ്പക്കാർ ചേരുന്നതോടെ അരങ്ങേറുന്ന രസകര മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്

പുതുതലമുറയെ ഉന്നംവെച്ച് പെരുമാൾ കാശി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് 'എൻജോയ്'. മാർച്ച് 17ന് തിയറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം 2022 ഡിസംബർ 23 ന് പുറത്തിറങ്ങിയ തമിഴ് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ്. എൽ.എൻ.എച്ച് ക്രിയേഷൻസിൻ്റെ ബാനറിൽ ലക്ഷ്മി നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മദൻ കുമാർ, വിഘ്നേഷ്, ഹാരിഷ് കുമാർ, നിരഞ്ജന, അപർണ, ചാരുമിസ, സായ് ധന്യ, ഹസിൻ, യോ​ഗി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

പണത്തിൻ്റെ കൊഴുപ്പിൽ മൂന്ന് പെൺകുട്ടികൾ കോളേജിലും ഹോസ്റ്റലിലും കാണിച്ചുകൂട്ടുന്ന ആഡംബരങ്ങൾക്കും ആഘോഷങ്ങൾക്കുമൊപ്പം മൂന്ന് ചെറുപ്പക്കാർ ചേരുന്നതോടെ അരങ്ങേറുന്ന രസകര മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്. കെ.എൻ അക്ബർ ഛായാ​ഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ ചിത്രസംയോജനം മണികുമാരാനും സം​ഗീതം കെ.എം രായനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൻഹ ആർട്ട്സ് റിലീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

പശ്ചാത്തല സംഗീതം: സബീഷ് -മുരളി,ആർട്ട്: ആർ.ശരവണ അഭിരാമൻ, വരികൾ: വിവേക, ഉമ ദേവി, കൊറിയോഗ്രാഫി: ദീനേഷ്,സ്റ്റൻണ്ട്: ഡയിജർ മണി, ചീഫ് അസോസിയേറ്റ്: എം.എൻ പാർത്ഥസാരഥി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി.ഭാസ്ക്കരൻ, വി.എഫ്.എക്സ്: ലയിട്സ് ഓൺ മീഡിയ, സ്റ്റിൽസ്: വിനോദ് ഖന്ന, ഡിസൈൻസ്: എസ്.കെ.ടി ഡിസൈൻ ഫാക്ടറി, പി.ആർഒ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി