Entertainment

പൊന്നു മകനെ വാത്സല്യത്തിൽ പൊതിഞ്ഞ് സ്നേഹ ശ്രീകുമാർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മാധ്യമപ്രവർത്തകയും ബേബി ഷൂട്ട് മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറുമായ ഭരിത പ്രതാപാണ് സ്നേഹയുടെയും കുഞ്ഞിന്‍റെയും മനോഹര ചിത്രങ്ങൾക്കു പിന്നിൽ.

MV Desk

തിരുവനന്തപുരം: ആരാധകരുടെ ഹൃദയം കൈയടക്കി സ്നേഹ ശ്രീകുമാറിന്‍റെയും മകന്‍റെയും ആദ്യ ഫോട്ടോ ഷൂട്ട്. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സ്നേഹയും ശ്രീകുമാറും ഇതാദ്യമായാണ് മകനൊപ്പം ഫോട്ടോ ഷൂട്ട് നടത്തുന്നത്. കുഞ്ഞിനെ വാത്സല്യത്തിൽ പൊതിയുന്ന ചിത്രങ്ങളാണ് സ്നേഹ പങ്കു വച്ചിരിക്കുന്നത്. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് സ്നേഹയും ശ്രീകുമാറും മലയാളികളുടെ പ്രിയതാരങ്ങളായി മാറിയത്.

കഴിഞ്ഞ ജൂൺ ഒന്നിനാണ് ഇരുവർക്കും മകൻ പിറന്നത്. കുഞ്ഞിനെ വ്ളോഗിലൂടെ ആരാധകർക്കു മുന്നിൽ എത്തിച്ചിരുന്നെങ്കിലും ഫോട്ടോ ഷൂട്ട് ഇതാദ്യമായാണ്.

പീച്ച് നിറമുള്ള വസ്ത്രങ്ങളാണ് സ്നേഹ ഫോട്ടോ ഷൂട്ടിന് വേണ്ടി തെരഞ്ഞെടുത്തത്. മാധ്യമപ്രവർത്തകയും ബേബി ഷൂട്ട് മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറുമായ ഭരിത പ്രതാപാണ് സ്നേഹയുടെയും കുഞ്ഞിന്‍റെയും മനോഹര ചിത്രങ്ങൾക്കു പിന്നിൽ.

ജ‍യിലിൽ‌ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

കുട്ടികളില്ലാത്ത സ്ത്രീകളെ ഗർഭിണിയാക്കിയാൽ 10 ലക്ഷം പ്രതിഫലം; ഇരകളായി നിരവധി യുവാക്കൾ

പ്രധാന നേതാക്കൾക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല; ആരും നിയമത്തിന് അതീതരല്ലെന്ന് രമേശ് ചെന്നിത്തല

പശു മോഷണം; ഝാർ‌ഖണ്ഡിൽ മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

വിജയ്‌യുടെ പ്രചരണ വാഹനം സിബിഐ പിടിച്ചെടുത്തു