ഗോവിന്ദ, സുനിത അഹൂജ

 
Entertainment

"അദ്ദേഹം നല്ല ഭർത്താവല്ല, 38 വർഷമെടുത്തു അതു തിരിച്ചറിയാൻ"; വെളിപ്പെടുത്തലുമായി താരത്തിന്‍റെ ഭാര്യ

ഗോവിന്ദയും മറാത്തി നടിയുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

Entertainment Desk

ബോളിവുഡ് താരം ഗോവിന്ദയ്ക്കെതിരേ വീണ്ടും വെളിപ്പെടുത്തലുമായി ഭാര്യസുനി അഹുജ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുനിത വീണ്ടും ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു താരത്തിന്‍റെ ഭാര്യയായിരിക്കുക എന്നത് വളരെ കഠിനമാണ്. അദ്ദേഹം ഭാര്യയ്ക്കൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം നായികമാർക്കൊപ്പമാണ് ചെലഴിക്കുന്നത്. വിവാഹം കഴിഞ്ഞ് 38 വർഷമെടുത്തു എനിക്കക്കാര്യം തിരിച്ചറിയാൻ, മുൻപെനിക്കത് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഗോവിന്ദ ഒരു നല്ല മകനും സഹോദരനുമാണ്, പക്ഷേ ഒരിക്കലും ഒരു നല്ല ഭർത്താവല്ല. അതു കൊണ്ടു തന്നെ അടുത്ത ജന്മത്തിൽ അദ്ദേഹത്തെ ഭർത്താവായി ലഭിക്കണമെന്ന് ആഗ്രഹമില്ലെന്നും സുനിത പറയുന്നു.

ഗോവിന്ദയും മറാത്തി നടിയുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അതേക്കുറിച്ച് കേട്ടിരുന്നുവെന്നും എന്നാൽ കൈയോടെ പിടിക്കാൻ സാധിച്ചിട്ടില്ലെന്നും സുനിത പറയുന്നു.

അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ വ്യക്തിപരമായ വിവരങ്ങൾ പുറത്തു പറയാൻ തുടങ്ങിയതോടെയൈാണ് ഗോവിന്ദയും സുനിതയും തമ്മിലുള്ള അകൽച്ച പ്രകടമായിത്തുടങ്ങിയത്. 1987ലാണ് ഗോവിന്ദ സുനിതയെ വിവാഹം കഴിച്ചത്. ടിന, യശ്വർധൻ എന്നീ രണ്ടു മക്കളുമുണ്ട്.

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു

ഇടതുമുന്നണിക്കൊപ്പം; നിലപാടിൽ മാറ്റമില്ലെന്ന് ജോസ് കെ. മാണി

"മേരികോമിന് ജൂനിയർ ഉൾപ്പെടെ ഒന്നിലധികം പേരുമായി വിവാഹേതര ബന്ധം"; തെളിവുണ്ടെന്ന് മുൻ ഭർത്താവ്

ഇത്തവണ ആർസിബിയുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നേക്കില്ല; വിരാട് കോലി ആരാധകർക്ക് നിരാശ

ശബരിമല സ്വർണക്കൊള്ളക്കേസ്; അറസ്റ്റ് നിയമവിരുദ്ധമെന്നാരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയിൽ