ഹൻസിക കൃഷ്ണ

 
Entertainment

"അടച്ചിട്ട വാതിലുകൾ വീണ്ടും തുറക്കേണ്ടതില്ല"; കുറേ പാഠങ്ങൾ പഠിച്ചുവെന്ന് ഹൻസിക

ചില സൗഹൃദങ്ങൾ വഞ്ചനയിലാണ് അവസാനിച്ചത്.

Entertainment Desk

ബിരുദപഠനം പൂർത്തിയാക്കിയതിന്‍റെ സന്തോഷം പങ്കു വച്ച് ഇൻഫ്ലുവൻസറും നടിയുമായ ഹൻസിക കൃഷ്ണകുമാർ.സോഷ്യൽമീഡിയയിലൂടെ ഹൻസിക ഇക്കാര്യം പങ്കു വച്ചത്. ക്യാംപസിലെ ഓർമകളും പങ്കു വച്ചിട്ടുണ്ട്. സ്വയം ഡാൻസിങ് ക്വീൻ എന്നാണ് താരം വിശേഷിപ്പിച്ചിരിക്കുന്നത്. എന്‍റെ കോളെജിലെ ഡാൻസിങ് ക്വീൻ ബിരുദം നേടിയിറങ്ങുകയാണ്. എന്നെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നുന്ന നിമിഷം എന്നാണ് ഹൻസിക കുറിച്ചിരിക്കുന്നത്.

ഓരോ സെമസ്റ്റർ കഴിഞ്ഞപ്പോഴും ഗ്രേഡുകൾ മെച്ചപ്പെട്ടു. ഒരുപാട് പാഠങ്ങൾ പഠിച്ചു. കുറച്ചു നല്ല സൗഹൃദങ്ങൾ നേടി. ഒരു പിടി സുന്ദരമായ ഓർമകളും സ്വന്തമാക്കി. ചില സൗഹൃദങ്ങൾ വഞ്ചനയിലാണ് അവസാനിച്ചത്. പിന്നീട് അവർ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ചുവെങ്കിലും ഒരിക്കൽ അടച്ച വാതിലുകൾ എല്ലാം വീണ്ടും തുറക്കേണ്ടതില്ലെന്നാണ് ജീവിതം പഠിപ്പിച്ചത്. വ്യക്തിത്വം കൈ വിടാതിരിക്കാനും മനസമാധാനം തെരഞ്ഞെടുക്കാനും കഴിഞ്ഞതോടെ കൂടുതൽ മികച്ച മനുഷ്യനായെന്നും ഹൻസിക.

Get updates on WhatsApp

എല്ലാം ഒരുമിച്ച് കൊണ്ടു പോകാൻ കഴിഞ്ഞുവെന്നതിലാണ് അഭിമാനം തോന്നുന്നത്. ഷൂട്ടുകൾ, കണ്ടന്‍റ് ക്രിയേഷൻ, സോഷ്യൽമീഡിയ തിരക്കുകൾ അതിനെല്ലാം ഇടയിലും പഠനം മുന്നോട്ടു കൊണ്ടു പോയി. എയർപോർട്ടുകളിലും ഫ്ലൈറ്റുകളിലും ട്രെയിനിലും കാരവാനുകളിലും ഇരുന്ന് പഠിച്ചു. അവസാന സെമസ്റ്ററിൽ എല്ലാ പേപ്പറുകൾക്കും എ ഗ്രേഡും പ്രോജക്റ്റിന് എപ്ലസും നേടി ഉയർന്ന സ്കോർ സ്വന്തമാക്കി.

മാത്രമല്ല സ്റ്റഡി വ്ലോഗുകൾ ഒരുപാട് പേർക്ക് സഹായകമായി എന്നതും സന്തോഷകരമാണ്. പല അധ്യാപകർക്കും താൻ പ്രിയപ്പെട്ട വിദ്യാർഥിയായി മാറിയത് പക്ഷപാതം കൊണ്ടായിരുന്നില്ല. പകരം എപ്പോഴും കാത്തു സൂക്ഷിച്ച ബഹുമാനം, ദയ, സമർപ്പണം എന്നിവ മൂലമാണ്. നല്ല മാതൃകയാകാൻ കഴിഞ്ഞതിൽ എന്നും നന്ദിയുള്ളവളായിരിക്കും എന്നും ഹൻസിക കുറിക്കുന്നു.

അമ്മ സിന്ധു കൃഷ്ണകുമാർ, സഹോദരിമാരായ ദിയ, ഇഷാനി, ദിയയുടെ കുഞ്ഞ് എന്നിവരും ഹൻസികയുടെ കോളെജിൽ എത്തിയിരുന്നു.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക്ക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു