ഹൃത്വിക് റോഷൻ

 
Entertainment

കൃഷ് 4 വരുന്നു, സംവിധാനം ഹൃതിക് റോഷൻ; 'ബാറ്റൺ' കൈമാറുന്നുവെന്ന് രാകേഷ് റോഷൻ

കൃഷിന്‍റെ യാത്രയെക്കുറിച്ച് ഹൃതിക്കിന് വ്യക്തമായ ധാരണയുണ്ടെന്നും രാകേഷ് റോഷൻ

മുംബൈ: ബോളിവുഡ് താരം ഹൃതിക് റോഷൻ സംവിധായകനാകുന്നു. സൂപ്പർഹീറോ ചിത്രം കൃഷ് 4 സംവിധാനം ചെയ്യുന്നത് ഹൃതിക് ആയിരിക്കുമെന്ന് നിർമാതാക്കളായ യഷ് രാജ് ഫിലിംസ് (വൈആർഎഫ്), ഹൃതിക് റോഷന്‍റെ ഫിലിം ക്രാഫ്റ്റ് പ്രൊഡക്ഷൻസ് എന്നിവർ പ്രഖ്യാപിച്ചു. അടുത്ത വർഷം ചിത്രം തിയെറ്ററിലെത്തിയേക്കും.

''കൃഷ് 4ലൂടെ സംവിധായകന്‍റെ ബാറ്റൺ ഞാൻ ഹൃതിക്കിനു കൈമാറുകയാണ്. കൃഷ് ഫ്രാഞ്ചൈസിക്കു വേണ്ടി ജീവിക്കുന്ന, ശ്വസിക്കുന്ന, സ്വപ്നം കാണുന്ന വ്യക്തിയാണ് ഹൃതിക്. കൃഷിന്‍റെ യാത്രയെക്കുറിച്ച് ഹൃത്വിക്കിന് വ്യക്തമായ ധാരണയുണ്ട്'', രാകേഷ് റോഷൻ വ്യക്തമാക്കി.

കോയി മിൽ ഗയാ എന്ന ചിത്രത്തിലൂടെ 2003ലാണ് കൃഷ് ഫ്രാഞ്ചൈസി ആരംഭിച്ചത്. ചിത്രം സൂപ്പർ ഹിറ്റായതോടെ 2006ലെ രണ്ടാം ഭാഗമെന്ന രീതിയിൽ കൃഷ് 2വും, 2013ൽ കൃഷ് 3യും പുറത്തിറങ്ങി.

രാഹുലിന്‍റെ പിൻഗാമിയെ കണ്ടെത്താൻ കടുത്ത മത്സരം

കേരള പൊലീസിലെ മാങ്കൂട്ടം മോഡൽ; എസ്‌പിക്കെതിരേ വനിതാ എസ്ഐമാരുടെ പരാതി

രാഹുലിന്‍റെ രാജിക്ക് സമ്മർദം; സതീശിനു പിന്നാലെ ചെന്നിത്തലയും

വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക ഓഫറുമായി സപ്ലൈകോ

"ഇന്ത്യയിൽ നിർമിച്ച ആദ്യ സെമികണ്ടക്‌റ്റർ ചിപ്പ് വർഷാവസാനത്തോടെ വിപണിയിലെത്തും"; പ്രധാനമന്ത്രി