ഹൃത്വിക് റോഷൻ, രജനികാന്ത്

 
Entertainment

ജയിലർ 2വിൽ രജനികാന്തിനൊപ്പം ഹൃത്വിക് റോഷൻ‍? ഔദ്യോഗിക സ്ഥിരീകരണം കാത്ത് ആരാധകർ

ഇപ്പോഴിതാ ജയിലർ 2വിൽ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

Aswin AM

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് 2023ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമാണ് ജയിലർ. സൂപ്പർ സ്റ്റാർ രജനികാന്ത് മുഖ‍്യ വേഷത്തിലെത്തിയ ചിത്രം ഇരു കൈയും നീട്ടിയാണ് ജനങ്ങൾ ഏറ്റെടുത്തത്. ആദ‍്യ ഭാഗത്തെ പോലെ തന്നെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ജയിലർ 2വിൽ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര‍്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജയിലർ 2വിൽ മലയാളത്തിന്‍റെ സ്വന്തം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നുണ്ട്. റിലീസിനു മുന്നേ തന്നെ ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് ആമസോൺ‌ പ്രൈം 160 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ചിത്രം സെപ്റ്റംബറിൽ തിയെറ്ററിലെത്തുമെന്നാണ് വിവരം.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ