Entertainment

വിശ്വ നാടകകാലത്തിന് വിട: അന്താരാഷ്ട്ര നാടകോത്സവത്തിനു നാളെ സമാപനം

തൃശൂർ : പത്തു നാള്‍ നീണ്ട അന്താരാഷ്ട്ര നാടകോത്സവം നാളെ സമാപിക്കും. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ഇറ്റ്‌ഫോക്ക് അരങ്ങില്‍ നിറഞ്ഞത്. നാടകങ്ങളും സംഗീതനിശകളും മറ്റു അനുബന്ധ പരിപാടികളും ഇറ്റ്ഫോക്കിന്‍റെ ഭാഗമായി അരങ്ങേറി. 

റോയ്സ്റ്റണ്‍ ആബേല്‍ ചിട്ടപ്പെടുത്തിയ മാന്ത്രിക സംഗീതം മംഗനിയാര്‍ സെഡക്ഷനോടെയാണ് നാടകദിനത്തിന് സമാപനം കുറിക്കുന്നത്. പവലിയന്‍ തിയേറ്ററില്‍ രാത്രി 8.45ന് മംഗനിയാര്‍ സംഗീതം ആരാധകര്‍ക്ക് മുന്നിലെത്തും. സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്‍റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാര്‍ സെഡക്ഷന്‍റെ പ്രത്യേകത. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ , ബാര്‍മര്‍ , ജോധ്പൂര്‍ ജില്ലകളില്‍ താമസിച്ചു വരുന്ന മുസ്ലീം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാര്‍. 33 രാജ്യങ്ങളില്‍  മികച്ച പ്രകടനം കാഴ്ചവച്ച ബാന്‍റ് കൂടിയാണിത്.

സമാപനസമ്മേളനം നാളെ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് തേവര്‍കോവില്‍ മുഖ്യാതിഥിയാകും. പി ബാലചന്ദ്രന്‍ എംഎല്‍എ, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവള്ളൂര്‍ മുരളി, വൈസ് ചെയര്‍മാന്‍ പി ആര്‍ പുഷ്പവതി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈദ്യുതി നിയന്ത്രണം ആദ്യം പാലക്കാട്ടും മലപ്പുറത്തും

'രോഹിത് വെമുല ദളിതനല്ല, ജീവനൊടുക്കിയത് ജാതി വിവരം പുറത്തുവരുമെന്ന ഭയത്താൽ'

വയനാട്ടിലെ വോട്ടർമാരോട് രാഹുൽ കാണിച്ചത് നീതികേട്: ആനി രാജ

ലേബർ റൂമിൽ 'അമ്മയ്‌ക്കൊരു കൂട്ട്'; പദ്ധതി വിജയമെന്ന് ആരോഗ്യമന്ത്രി

മൊബൈൽ കോളുകളുടെ നിരക്കു വർധിക്കും; താരിഫ് വർധിപ്പിക്കാൻ ഒരുങ്ങി ടെലികോം കമ്പനികൾ