.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Jailer movie poster 
Entertainment

'ജയിലർ' വിവാദത്തിൽ: 'ആദ്യം രജിസ്റ്റര്‍ ചെയ്തത് ഞങ്ങൾ, ടൈറ്റിൽ മാറ്റണമെന്ന് സക്കീര്‍ മഠത്തില്‍

ജയിലറുടെ വേഷത്തിലായിരിക്കും ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെത്തുന്നത്

MV Desk

രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ടൈറ്റിലിന് അവകാശവാദവുമായി സംവിധായകൻ സക്കീര്‍ മഠത്തില്‍. ധ്യാൻ നായകനായി വരാനിരിക്കുന്ന ചിത്രത്തിന് 2021 ഓഗസ്റ്റ് 21ന് കേരള ഫിലിം ചേമ്പറില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു എന്നാണ് സക്കീര്‍ മഠത്തിൽ അവകാശമുന്നയിക്കുന്നത്.

നെൽസൺ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിൻ്റെ ജെയ്‌ലർ എന്ന ടൈറ്റിൽ രജിസ്റ്റര്‍ ചെയ്യുന്നത് 2022ലാണ് എന്നും സക്കീര്‍ മഠത്തില്‍ പറയുന്നു.

'ജയിലര്‍' എന്ന പേര് ആദ്യം രജിസ്റ്റര്‍ ചെയ്തത് ഞങ്ങളാണ്. 2021 ഓഗസ്റ്റ് 21നാണ് കേരള ഫിലിം ചേമ്പറില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തത്. എന്നാല്‍ രജനികാന്ത് നായകനാകുന്ന 'ജയിലറെ'ന്ന സിനിമ അവര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2022ലാണ്. ഒരു ചെറിയ സിനിമയാണ് ഞങ്ങൾ ഒരുക്കുന്നത്. ടൈറ്റിൽ ഇനിയും മാറ്റിയാൽ അത് സിനിമയെ പ്രതികൂലമായി ബാധിക്കും. ഒപ്പം, മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ മോഹൻലാൽ തമിഴ് ജയിലറില്‍ ഉള്ളതിനാൽ ടൈറ്റിൽ മാറ്റുന്നത് സിനിമയുടെ കളക്ഷനെ ബാധിക്കില്ല, അവർ കൂട്ടിച്ചേർത്തു. എന്നാൽ വലിയ താരങ്ങളെ വെച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ തലക്കെട്ട് മാറ്റാൻ കഴിയില്ലെന്നാണ് സൺ പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

അതേസമയം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്നത് പിരീഡ് ത്രില്ലര്‍ ചിത്രമായിട്ടാണ്. ജയിലറുടെ വേഷത്തിലായിരിക്കും ധ്യാൻ ശ്രീനിവാസനും ചിത്രത്തിലെത്തുന്നത്. മഹാദേവൻ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം. ഗോള്‍ഡൻ വില്ലേജിൻ്റെ ബാനറില്‍ ധ്യാൻ ചിത്രം എൻ കെ മുഹമ്മദ് നിര്‍മിക്കുന്നു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ