വിജയ്‌യും ജേസണും, വിജയ് ആരാധകന്‍റെ മകനൊപ്പം ജേസൺ

 
Entertainment

"നിന്‍റെ അച്ഛൻ എന്നെ തട്ടിക്കൊണ്ടുപോകാൻ നോക്കി", വിജയ് ആരാധകന്‍റെ മകനോട് ജേസൺ, വിഡിയോ

കുട്ടിയുടെ അച്ഛനുമായുള്ള ഓർമയാണ് ജേസൺ പങ്കുവച്ചത്

Manju Soman

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും മകൻ ജേസൺ വിജയ്‌യും അത്ര നല്ല ബന്ധത്തിലല്ലെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അച്ഛന്‍റെ ആരാധകനിൽ നിന്നു കുട്ടിക്കാലത്ത് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ജേസൺ. ഒരു കുട്ടിയുമായി സംസാരിക്കുന്ന ജേസണിന്‍റെ വിഡിയോ ആണ് വൈറലാവുന്നത്. ഈ വിഡിയോയിലാണ് താരപുത്രൻ തന്‍റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവയ്ക്കുന്നത്.

കുട്ടിയുടെ അച്ഛനുമായുള്ള ഓർമയാണ് ജേസൺ പങ്കുവച്ചത്. സ്കൂളിൽ നിന്ന് കൂട്ടാൻ വിജയ് വരുന്നതും കാത്തു നിന്ന തന്നെ കുട്ടിയുടെ അച്ഛൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് ജേസൺ ചിരിച്ചുകൊണ്ട് പറയുന്നത്. പിന്നീട് സിനിമ സെറ്റിൽ വച്ച് ഇദ്ദേഹത്തെ കണ്ടപ്പോൾ തനിക്ക് ആ കാര്യങ്ങൾ ഓർമവന്നുവെന്നും ജേസൺ പറയുന്നു. ഇത് കേട്ട് വിഡിയോ എടുത്തുകൊണ്ട് നിൽക്കുന്ന കുട്ടിയുടെ അച്ഛൻ‌ യഥാർഥത്തിൽ നടന്ന സംഭവം വിശദീകരിക്കുന്നതും വിഡിയോയിലുണ്ട്.

താൻ കടുത്ത വിജയ് ആരാധകനായിരുന്നു എന്നാണ് ഇയാൾ പറയുന്നത്. മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനായി വിജയ് വന്നിരുന്നു. എന്നാൽ വാഹനത്തിൽ നിന്ന് ഇറങ്ങാത്തതിനാൽ വിജയ്‌യെ കാണാൻ സാധിച്ചിരുന്നില്ല. താരത്തെ ഒരു നോക്കു കാണാൻ വേണ്ടിയാണ് താൻ ജേസണെ എടുത്തത് എന്നാണ് അദ്ദേഹം പറയുന്നത്. പരിചയമില്ലാത്ത ആൾ തന്നെ എടുത്തതോടെ തട്ടിക്കൊണ്ടുപോവുകയാണ് എന്ന് കരുതി ജേസൺ കരയാൻ തുടങ്ങി. എന്നാൽ വിജയ് എത്തിയപ്പോൾ താൻ കാറിന്‍റെ പിൻസീറ്റിൽ ജേസണെ ഇരുത്തി എന്നാണ് ഇയാൾ പറയുന്നത്.

Get updates on WhatsApp

ഭാര്യ സംഗീത വിവാഹമോചനത്തിനായി കുടുംബകോടതിയിൽ ഹർജി ഫയൽ ചെയ്തതിനു പിന്നാലെ വിജയ്‌യുമായുള്ള എല്ലാ ബന്ധവും സഞ്ജയ് അവസാനിപ്പിച്ചു എന്നാണ് വാർത്തകൾ. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും സംഗീതയോ മക്കളായ ജേസണോ ദിഷ്യ സാഷയോ എത്തിയിരുന്നില്ല. നിലവിൽ‌ തന്‍റെ പുതിയ സിനിമയുടെ തിരക്കിലാണ് ജേസൺ. സംവിധായകനാണ് താരപുത്രൻ അരങ്ങേറ്റം കുറിക്കുന്നത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ