'വലതുവശത്തെ കള്ളൻ' വരുന്നു | Video
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്‍റെ ഒഫീഷ്യൽ ട്രെയിലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തുടക്കം മുതൽ ഉദ്വേഗത്തിന്‍റെ ചട്ടക്കൂട്ടിൽ നിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ഡിനു തോമസ് ഈ ലന്‍റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ഈ ചിത്രത്തെ അണിയിച്ചൊരുക്കു ന്നത്.
ഓഗസ്റ്റ് മുപ്പതിനാണ് റിലീസ്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംഗീതം -വിഷ്ണു ശ്യാം, ഛായാഗ്രഹണം - സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വിനായക് .