ജോജു ജോർജ്
File image
മൂന്നാർ: സിനിമാ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോർജ് അടക്കം 4 പേർക്ക് പരുക്കേറ്റു. ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങ്ങിനിടെ മൂന്നാറിൽ വച്ചായിരുന്നു അപകടം. പരുക്കേറ്റവരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോജുവിന്‍റെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
വരവ് എന്ന സിനിമയുടെ ചിത്രീകരണമാണ് മൂന്നാറിൽ നടക്കുന്നത്. ലോക്കേഷനിൽ നിന്ന് തിരികെ വരുന്നതിനിടെ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.