Entertainment

ജൂഡ്-നിവിൻ പോളി സൂപ്പർ ഹിറ്റ് കോംബോ വീണ്ടുമെത്തുന്നു

ജൂഡ് സംവിധാനം ചെയ്ത 2018 തിയെറ്ററുകളിൽ വിജയം കൊയ്യുകയാണ്

MV Desk

വീണ്ടും വിജയമാവർത്തിക്കാനൊരുങ്ങി ജൂഡ് ആന്‍റണി- നിവിൻ പോളി സൂപ്പർ ഹിറ്റ് കോംബോ. 2018 ന്‍റെ വിജയത്തിനു ശേഷം ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.ഓം ശാന്തി ഓശാനയ്ക്ക് ശേഷം വീണ്ടും നിവിൻ പോളി - ജൂഡ് ആന്‍റണി കോംബോയിൽ എത്തുന്ന ഡ്രീം പ്രോജക്ടാണിത്.

ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ജൂഡ് സംവിധാനം ചെയ്ത 2018 തിയെറ്ററുകളിൽ വിജയം കൊയ്യുകയാണ്. 2018 എന്ന സിനിമയിൽ നിവിൻ പോളിയുടെ ഒരു മാസ് രംഗം പ്ലാൻ ചെയ്തിരുന്നെന്നും പിന്നീട് അത് എടുത്ത് മാറ്റിയെന്നും ജൂഡ് ആന്‍റണി റിലീസിന് ശേഷമുള്ള അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.

''പരാതിക്കാരി ബിജെപി നേതാവിന്‍റെ ഭാര്യ, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ'': രാഹുൽ

നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി

കളമശേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

യുവതിയുമായുണ്ടായിരുന്നത് സൗഹൃദ ബന്ധം; മുൻകൂർ ജാമ‍്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ