Entertainment

മാസ് ലുക്കിൽ ജൂനിയർ എൻടിആർ; 'ദേവര'യുടെ പോസ്റ്റർ വൈറൽ

നാൽപ്പതാം പിറന്നാൾ ദിനത്തിലാണ് താരം പുതിയ സിനിമയുടെ പേരും പോസ്റ്ററും ഒരുമിച്ച് പുറത്തു വിട്ടത്.

MV Desk

മുംബൈ: പുതിയ ചിത്രം ദേവരയുടെ പോസ്റ്റർ പങ്കു വച്ച് ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആർ. നാൽപ്പതാം പിറന്നാൾ ദിനത്തിലാണ് താരം പുതിയ സിനിമയുടെ പേരും പോസ്റ്ററും ഒരുമിച്ച് പുറത്തു വിട്ടത്. ജൂനിയർ എൻടിആർ കറുത്ത വസ്ത്രങ്ങളണിഞ്ഞ് രക്തം പുരണ്ട വാളുമായി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്.

കൊർട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാൻ, ജാൻവി കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അടുത്ത വർഷം ഏപ്രിലിലായിരിക്കും ചിത്രം തിയെറ്ററിലെത്തുക.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ