നീണ്ട 21 വർഷം! 'കല്‍ ഹോ നാ ഹോ' വീണ്ടും തിയറ്ററുകളിൽ.. 
Entertainment

നീണ്ട 21 വർഷം! 'കല്‍ ഹോ നാ ഹോ' വീണ്ടും തിയറ്ററുകളിൽ..

ധര്‍മ പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Ardra Gopakumar

ഷാരൂഖ് ഖാന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ "കല്‍ ഹോ നാ ഹോ" എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നവംബർ 15ന് ചിത്രം റി റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് ധര്‍മ പ്രൊഡക്ഷന്‍സ് അറിയിച്ചത്. നീണ്ട 21 വർഷങ്ങൾക്ക് ശേഷമാണ് എവർ​ഗ്രീൻ പ്രണയ ചിത്രം തിയറ്ററിൽ എത്തുന്നത്.

2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല്‍ ഹോ നാ ഹോ. 'എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സുഷമ സേത്ത്, റീമ ​​ലഗൂ, ലില്ലെറ്റ് ദുബെ, ഡെൽനാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ചു.

2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് 'കല്‍ ഹോ നാ ഹോ'. കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയത്. മികച്ച സംഗീത സംവിധാനത്തിനും മികച്ച ഗായകനുമുള്ള ദേശീയ പുരസ്‌കാരം, മികച്ച നടി, മികച്ച സഹനടന്‍, സഹനടി, സംഗീത സംവിധാനം തുടങ്ങി 8 ഫിലിംഫെയര്‍ പുരസ്‌കാരങ്ങൾ കല്‍ ഹോ ന ഹോ സ്വന്തമാക്കിയിരുന്നു.

ലഹരി മാഫിയക്കെതിരേ ആഞ്ഞടിക്കാൻ ചെന്നിത്തലയുടെ ഓപ്പറേഷൻ തൂഫാൻ

കെപിസിസി പ്രസിഡന്‍റാകാനുള്ള മത്സരത്തിൽ 5 പേർ

ഗുജറാത്ത് ടൈറ്റാനിക് ആയി

സ്കൂളിലെ ആർത്തവ അവധിയിൽ നയം മാറ്റം

ഈയാഴ്ച കനത്ത മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്