കലാമണ്ഡലം സത്യഭാമ

 
Entertainment

ഭഭബ 100 ദിവസം ഓടിയാൽ ഗണപതിക്ക് 1001 തേങ്ങ ഉടയ്ക്കുമെന്ന് സത്യഭാമ; 'വെളുത്ത തേങ്ങ നോക്കി വാങ്ങണേ ആന്‍റീ' എന്ന് നെറ്റിസൺസ്

''10 ശതമാനം വരുന്ന അവൾക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന അവനൊപ്പം മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹരമായ കാഴ്ചയാണ് കാണുന്നത്''

Namitha Mohanan

ദിലീപ് നായകനായെത്തിയ പുതിയ ചിത്രം ഭഭവ കേരളത്തിൽ നൂറുദിവസം ഓടുമെന്ന പ്രവചനവുമായി കലാമണ്ഡലം സത്യഭാമ. ചിത്രം 100 ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഉടയ്ക്കുമെന്നാണ് സത്യഭാമയുടെ പ്രതികരണം.

"പ്രാർഥനകൾ ഫലം കണ്ടു. ദിലീപിന്‍റെയും സുഹൃത്തുക്കളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്റർടെയ്ൻമെന്റ് പെർഫോമൻസ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്.ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്.

10 ശതമാനം വരുന്ന അവൾക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന അവനൊപ്പം മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹരമായ കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദർശന കേന്ദ്രങ്ങളിലും കാണുന്നത്.''- സത്യഭാമ പ്രതികരിച്ചു.

അതേസമയം, സത്യഭാമയുടെ പ്രതികരണത്തിനെതിരേ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. "തേങ്ങയുടെ പുറം വെളുത്തതാണോ എന്ന് നോക്കണേ ആന്‍റി', "1001 വെളുത്ത തേങ്ങ, ഒരു രണ്ട് തേങ്ങ സ്വന്തം പേരിൽ ഉടച്ചിരുന്നെങ്കിൽ ആ സ്വഭാവം നന്നായേനെ, സിനിമ കണ്ടിച്ച് തേങ്ങ ഉടയേക്കേണ്ട ആവശ്യം വരില്ലെന്ന് തോന്നുന്നു' - എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം നടത്തിയ സത്യഭാമക്കെതിരേ മുൻപ് പൊലീസ് കേസെടുത്തിരുന്നു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം