കമൽഹാസൻ, വിജയ്

 
Entertainment

"നിയമപരമായ വഴി അടയുമ്പോൾ അനധികൃതമായ വാതിലുകൾ തുറക്കുന്നു"; ജനനായകന്‍റെ ചോർച്ചയിൽ സെൻസർ ബോർഡിനെതിരേ കമൽഹാസൻ

പ്രദർശാനുമതി വൈകിയതാണ് പൈറസിക്ക് അവസരം കൊടുത്തത്

Jisha P.O.

വിജയ് ചിത്രം ജനനായകൻ ചോർന്നതിൽ സെൻസർ ബോർഡിനെ വിമർശിച്ച് നടൻ കമൽഹാസൻ രംഗത്ത്. ചോർച്ച യാദൃച്ഛിതമല്ലെന്നും വ്യവസ്ഥിതിയുടെ പരാജയത്തിന്‍റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന് പ്രദർശാനുമതി നൽകാൻ വൈകിയതാണ് പൈറസിക്ക് അവസരം കൊടുത്തതെന്നും കമൽഹാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിയമപരമായ വഴികൾ അടയുമ്പോൾ അനധികൃതമായ വാതിലുകൾ തുറക്കുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. അത് കലയ്ക്കും കലാകാരനും നേരേയുള്ള ആക്രമണമാണ്. നിരവധിപേരുടെ വരുമാനമാണ് ഇതിലൂടെ അപകടത്തിലാകുന്നത്. വ്യവസ്ഥിതി പരാജയപ്പെടുമ്പോൾ നിർമാതാക്കളെ ആര് സംരക്ഷിക്കും. ധാർമിക ഉത്തരവാദിത്തവും വേഗത്തിലുള്ള സർട്ടിഫിക്കേഷനും അതിന്‍റെ കർശനമായ നടപ്പാക്കലും അനിവാര്യമാണ്.

സിനിമപ്രേമികൾ നിയമപരമായി തിയെറ്ററുകളിലെത്തി സിനിമ കണ്ട് ഉചിതമായ പ്രതികരണം നൽകണമെന്നാണ് ഞാൻ വിശ്വാസിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. ജനുവരി 9ന് തീയെറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകൻ സെൻസർ ബോർഡിന്‍റെ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി റിലീസ് വൈകുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത രാഷ്ട്രീയം ഇതിവൃത്തമായ ചിത്രത്തിൽ ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ് തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരയ്ക്കുന്നുണ്ട്.

സ്വിഗ്ഗിയിൽ ഇനി ഗ്യാസ് സിലിണ്ടറും കിട്ടും, വമ്പൻ പദ്ധതിയുമായി ഹിന്ദുസ്ഥാൻ പെട്രോളിയം

കൂടംകുളം ആണവ നിലയത്തിലെ സുപ്രധാന രേഖകൾ ചോർ‌ന്നു; 8.5 ലക്ഷം ഫയലുകൾ ഡാർക് വെബിൽ, അന്വേഷണം

രമേശ് ചെന്നിത്തലയ്ക്കൊപ്പം വിജയ്, ചിത്രം വൈറൽ

കറന്‍റ് പോകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

ഇവി ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറി; നോയ്ഡയിൽ വൻ തീപിടിത്തം, 2 മരണം|Video