'സിനിമാറ്റിക് സ്റ്റോം'; 500 കോടി കടന്ന് കാന്താര ചാപ്റ്റർ 1

 
Entertainment

'സിനിമാറ്റിക് സ്റ്റോം'; 500 കോടി കടന്ന് കാന്താര ചാപ്റ്റർ 1

ആദ്യ ആഴ്ചയിൽ തന്നെ 500 കോടി കടന്നതായി കാന്താരയുടെ പ്രൊഡക്ഷൻ ബാന്നറായ ഹൊമ്പാലേ ഫിലിംസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

MV Desk

ന്യൂഡൽഹി: ബോക്സ് ഓഫിസിൽ നിന്ന് 509.25 കോടി രൂപ സ്വന്തമാക്കി കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി നായകനായ ചിത്രം ഒക്റ്റോബർ 2നാണ് റിലീസ് ചെയ്തത്. 2022 ൽ ഇറങ്ങിയ കാന്താരയുടെ സീക്വൽ ആണ് ചിത്രം. ആദ്യ ആഴ്ചയിൽ തന്നെ 500 കോടി കടന്നതായി കാന്താരയുടെ പ്രൊഡക്ഷൻ ബാന്നറായ ഹൊമ്പാലേ ഫിലിംസ് ആണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

ഡിവൈൻ സിനിമാറ്റിക് സ്റ്റോം എന്നാണ് ചിത്രത്തിന്‍റെ വിജയത്തെ അണിയറപ്രവർത്തകർ വിശേഷിപ്പിച്ചിരിക്കുന്നത്. സപ്തമി ഗൗഡ, ഗുൽഷാൻ ദേവയ്യ, രുക്മിണി വാസന്ത് , ജയറാം എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഉദ്ഘാടനത്തിനിടെ പാഞ്ഞെത്തിയ സ്വകാര‍്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ച് ഗതാഗത മന്ത്രി

MPTM 2025: മധ്യപ്രദേശ് ടൂറിസത്തിനു പുതിയ കുതിപ്പ്

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു; ടി20 ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി നമീബിയ

പ്രൈം വോളിബോള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ വീഴ്ത്തി ബംഗളൂരു ടോര്‍പിഡോസ്

ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ 10 പ്രതികൾ; ശബരിമലയിലെ സ്വർണക്കൊള്ളയിൽ കേസെടുത്തു