kantha film

 
Entertainment

കലിപ്പ് ലുക്കിൽ ദുൽഖർ ; കാന്ത തീയേറ്ററിലെത്തി

തീയേറ്ററിൽ മികച്ച പ്രതികരണം

Jisha P.O.

ചെന്നൈ: സിനിമപ്രേമികൾ കാത്തിരുന്ന ദുൽഖർ സൽമാന്‍റെ ചിത്രം തീയേറ്ററിലെത്തി. ചിത്രത്തിന്‍റെ കാലഘട്ടം സൂചിപ്പിക്കും പോലെ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫ്രെയിമിലും കളർ ഫ്രെയിമിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ സിനിമയാണ് 'കാന്ത'.

പെരുവഴിയിൽ നിന്ന് വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരുന്ന നടൻ-ടി.കെ മഹാദേവൻ.

മഹാദേവൻ എന്ന നായകനെ കൈപിടിച്ച് അഭിനയം പഠിപ്പിക്കുന്ന ഗുരു തുല്യനായ സംവിധായകൻ അയ്യ. പേരിലും പ്രശസ്തിയിലും അഹങ്കരിച്ച മുന്നോട്ട് പോകുന്നതിനിടെയുളള പ്രണയവും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. അഹങ്കാരിയായ ടി.കെ മഹാദേവൻ എന്ന നടനെ അവിസ്മരണീയമാകുന്നത് ദുൽഖർ സൽമാനാണ്. ഈ കഥാപാത്രം ദുൽഖറിന്‍റെ കൈയിൽ ഭദ്രമാണ്. തമിഴിൽ ഒരുക്കിയിട്ടുളള ചിത്രം മലയാളം, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് പുറത്തിറങ്ങിയത്. 1950 കളിലെ മദ്രാസിലെ സിനിമ ജീവിതം പറയുന്ന ചിത്രമാണ് കാന്ത.

സെൽവമണി സെൽവരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുളള വേഫെറർ ഫിലിംസും റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ്. ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ് തന്നെയാണ്. സമുദ്രക്കനി, റാണ ദഗുബാട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

''എൻഡിഎ സഖ‍്യം പൂർണ ഐക‍്യം പ്രകടിപ്പിച്ചു''; തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ

റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പ്: വൈഭവ് സൂര‍്യവംശിയുടെ സെഞ്ചുറിയുടെ മികവിൽ ഇന്ത‍്യ എയ്ക്ക് ജയം

എൻഡിഎയ്ക്ക് ലഭിച്ച അംഗീകാരം; വികസിത ബിഹാറിന് വേണ്ടിയുള്ള ജനവിധിയെന്ന് അമിത് ഷാ

ശബരിമല സ്വർണക്കൊള്ള: എഫ്ഐആറുകളുടെ പകർപ്പ് ആവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് ഇഡി

"ഇനി കേരളത്തിന്‍റെ ഊഴം": രാജീവ് ചന്ദ്രശേഖർ