"ജീവിതത്തിലെ ഏറ്റവും നല്ല അധ്യായത്തിലേക്ക്"; കുഞ്ഞിതിഥിയെ കാത്ത് കത്രീന കൈഫും വിക്കിയും

 
Entertainment

"ജീവിതത്തിലെ ഏറ്റവും നല്ല അധ്യായത്തിലേക്ക്"; കുഞ്ഞിതിഥിയെ കാത്ത് കത്രീന കൈഫും വിക്കിയും

2021ലാണ് ഇരുവരും വിവാഹിതരായത്

കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും. സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും ഒരുമിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായത്തിലേക്ക് ഹൃദയം നിറഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയും എന്ന കുറിപ്പിനൊപ്പമാണ് നിറവയറിലുള്ള കത്രീന കൈഫിന്‍റെ ചിത്രം പങ്കു വച്ചിരിക്കുന്നത്.

2021ലാണ് ഇരുവരും വിവാഹിതരായത്. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കാറുണ്ട്.

ഛാവ എന്ന ചിത്രത്തിലാണ് വിക്ക് കൗശൽ അവസാനമായി അഭിനയിച്ചത്. വിജയ് സേതുപതിക്കൊപ്പമുള്ള മെറി ക്രിസ്മസിലാണ് കത്രീന ഒടുവിൽ അഭിനയിച്ചത്.

മോഹൻലാൽ ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി

അർജന്‍റീന ടീം മാനേജർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിച്ചത് ബോധ‍്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വി.ഡി. സതീശൻ

ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ ഭാര്യാ സഹോദരിയെ കൊന്നു, അനന്തരവളുടെ വിരലറുത്തു; 49കാരൻ അറസ്റ്റിൽ

'പൂനം പാണ്ഡെ'യെ മണ്ഡോദരിയാക്കില്ല; പൊതുവികാരം മാനിച്ചെന്ന് രാംലീല കമ്മിറ്റി