Vijay Devarakkonda and Samantha  
Entertainment

പ്രണയിനികളായി സാമന്തയും വിജയ് ദേവരക്കൊണ്ടയും; 'ഖുഷി' സെപ്റ്റംബർ 1ന് | Video

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഖുഷി റിലീസ് ചെയ്യുന്നത്.

സാമന്തയും വിജയ് ദേവരക്കൊണ്ടയും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ റൊമാന്‍റിക്‌ ചിത്രം ഖുഷി സെപ്റ്റംബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ ഇപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും ഖുഷിയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.സിനിമാ പ്രേമികൾക്ക് ഗംഭീരമായൊരു ദൃശ്യാനുഭവം തന്നെയായിരിക്കും ഖുഷി എന്നതില്‍ സംശയമില്ല. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഖുഷി റിലീസ് ചെയ്യുന്നത്.

ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയ്ൻ, രചനാസഹായം : നരേഷ് ബാബു.പി, പിആര്‍ഒ: GSK മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബ സായ്, മാർക്കറ്റിംഗ്: ആദ്യ ഷോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവീൺ പുടി, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സംഗീതം: ഹിഷാം അബ്ദുൾ വഹാബ് ഡിഐ, സൗണ്ട് മിക്‌സ് അന്നപൂർണ സ്റ്റുഡിയോസ്, VFX മാട്രിക്‌സ്സി, സിഇഒ: ചെറി, ഛായാഗ്രഹണം: ജി.മുരളി, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി, കഥ, തിരക്കഥ, സംവിധാനം : ശിവ നിർവാണ

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

''ബാൽ താക്കറെയ്ക്കു സാധിക്കാത്തത് ഫഡ്നാവിസിനു സാധിച്ചു'', ഉദ്ധവുമായി ഒരുമിച്ചതിനെക്കുറിച്ച് രാജ് താക്കറെ

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി