'ഭ്രമയുഗം അദ്ഭുതപ്പെടുത്തി'; ദക്ഷിണേന്ത്യൻ ചിത്രങ്ങളെ പുകഴ്ത്തി കിരൺ റാവു

 
Entertainment

'ഭ്രമയുഗം അദ്ഭുതപ്പെടുത്തി'; ദക്ഷിണേന്ത്യൻ ചിത്രങ്ങളെ പുകഴ്ത്തി കിരൺ റാവു

അവരുടെ കഥകൾ എത്ര ബോൾഡ് ആണെന്നുള്ളതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.

മുംബൈ: മലയാളം സിനിമകൾ അവിശ്വസനീയമാം വിധം ബോൾ‌ഡ് ആണെന്ന് ബോളിവുഡ് സംവിധായിക കിരൺ റാവു. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭ്രമയുഗത്തെ പരാമർശിച്ചു കൊണ്ടാണ് ദക്ഷിണേന്ത്യൻ ചിത്രങ്ങളെക്കുറിച്ച് കിരൺ റാവു പ്രതികരിച്ചത്. ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണാറുണ്ട്. അവരുടെ കഥകൾ എത്ര ബോൾഡ് ആണെന്നുള്ളതാണ് എന്നെ അദ്ഭുതപ്പെടുത്തിയത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഉളേരി എന്ന ഗംഭീര കഥയാണ്. അവരുടെ ഹൊറർ ചിത്രങ്ങൾ പോലും വിഭിന്നമല്ല. ഭ്രമയുഗം എന്ന മമ്മൂട്ടി ചിത്രം ഞാൻ കണ്ടിരുന്നു. അദ്ഭുതകരമാം വിധം കലാപരമായി നാടൻ കഥകളും കേരളത്തിന്‍റെ വിശ്വാസങ്ങളും എല്ലാം കൂട്ടിച്ചേർത്ത് വളരെ വ്യത്യസ്തമായാണ് ആ ചിത്രം ചെയ്തിരിക്കുന്നത്. അവർ കഥ പറയുന്ന രീതി വ്യത്യസ്തമാണ്. അതു തന്നെയാണ് അവരുടെ നില നിലപ്പിനും കാരണം.

ചെറിയ ഇൻഡസ്ട്രി ആണെങ്കിൽ പോലും അവരുടെ പ്രേക്ഷകരെ കുറിച്ച് അവർക്ക് വ്യക്തമായറിയാം. അതു കൊണ്ടാണ് അവർ വ്യത്യസ്തമായ ആശയങ്ങൾ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താൻ തയാറാകുന്നതെന്നും കിരൺ റാവും എഎൻഐയുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു. സിനിമ നിർമിക്കുന്നവർക്ക് അവരുടെ പ്രേക്ഷകരെ കുറിച്ച് ശരിയായ ധാരണയുണ്ട്. അതു കൊണ്ട് തന്നെയാണ് പ്രേക്ഷകർ അവരുടെ സിനിമകൾ കാണാനെത്തുന്നതും. കിരൺ റാവുവിന്‍റെ ലാപതാ ലേഡീസ് വലിയ നിരൂപക പ്രശംസ നേടിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു