ബേസിൽ, കുടശനാട് കനകം

 
Entertainment

"പൈസ ഇട്ടുതരല്ലേ എന്ന് പറഞ്ഞിട്ട് കേട്ടില്ല, മകൻ മരിച്ച സമയത്ത് ബേസിൽ 30,000 രൂപ അയച്ചു": കുടശനാട് കനകം

മകൻ മരിച്ച സമയത്ത് ബേസിൽ നൽകിയ സഹായത്തേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി

Manju Soman

അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കുടശനാട് കനകം. ജയ ജയ ജയ ജയഹേ സിനിമയിൽ ബേസിലിന്റെ അമ്മയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ മകൻ മരിച്ച സമയത്ത് ബേസിൽ നൽകിയ സഹായത്തേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടി. വർക്ക് ചോദിച്ച് വിളിച്ച തന്റെ അക്കൗണ്ടിലേക്ക് ബേസിൽ പണം അയച്ചു എന്നാണ് കുടശനാട് കനകം പറയുന്നത്.

ബേസിൽ ജോസഫ് എനിക്ക് മകനെപ്പോലെയാണ്. ഞാൻ തനിച്ചാണ് ജീവിക്കുന്നത്. നാടകത്തിൽ വർക്ക് ചെയ്തതിന്റെ പെൻഷൻ കിട്ടുന്നുണ്ട്. കയ്യിൽ ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ആണ് മകൻ മരിച്ചപ്പോൾ ഉള്ള കാര്യങ്ങൾ എല്ലാം നടത്തിയത്. കയ്യിൽ ഉള്ളതെല്ലാം തീർന്നപ്പോൾ ഇനി ഞാൻ എങ്ങനെ മുന്നോട്ട് പോകും എന്ന് അന്തം വിട്ടു നിന്നു. ആ സമയത്ത് ബേസിലിനെ വിളിച്ച് വർക്ക് ചോദിച്ചു.

‘മോനേ എനിക്ക് ഫെബ്രുവരിയിൽ ഒരു നാലഞ്ച് ദിവസത്തെ വർക്ക് തരണം. മോന്റെ സിനിമയിൽ ഇല്ലെങ്കിൽ പരിചയമുള്ള സംവിധായകരോട് പറഞ്ഞ് എനിക്ക് വർക്ക് വാങ്ങി തരണം’ എന്നാണ് പറഞ്ഞത്. ‘അതിനെന്താ അമ്മേ... നമുക്ക് ചെയ്യാമല്ലോ. ഞാൻ തീർച്ചയായും ശ്രമിക്കാം’ എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ബേസിലിന്റെ മാനേജർ വിളിച്ചിട്ട് പറഞ്ഞു, അമ്മയെ ബേസിലിനു ഒരുപാട് ഇഷ്ടമാണ്, അമ്മയുടെ ഗൂഗിൾ പേ നമ്പർ ഇതാണോ’ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ‘അയ്യോ ഞാൻ പൈസയ്ക്ക് അല്ല വിളിച്ചത്, വർക്ക് കിട്ടാൻ ആണ്, എനിക്ക് പൈസ ഇട്ടു തരല്ലേ’ എന്ന് പറഞ്ഞു. പക്ഷേ, അവൻ 30,000 രൂപ ഇട്ടു തന്നു. ഇതൊക്കെ മീഡിയയുടെ മുന്നിൽ പറഞ്ഞാൽ ബേസിൽ എന്നെ വഴക്കു പറയും. എന്റെ മകൻ മരിച്ചു. ഇനി എനിക്ക് ഇവരൊക്കെ തന്നെയാണ് മക്കൾ."- കുടശനാട് കനകം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്; വിധി തിങ്കളാഴ്ച

'ഭാരത് ബന്ദ് വെറും കേരള ബന്ദായി ഒതുങ്ങി'; ദേശീയ പണിമുടക്കിനെതിരേ ശശി തരൂർ

ലംബോർഗിനി കേസ്: കോടീശ്വര പുത്രന്‍റെ അറസ്റ്റ് രേഖപ്പെടുത്താൻ നാലു ദിവസം, മണിക്കൂറുകൾക്കുള്ളിൽ ജാമ്യം

തൊഴിലാളി വിരുദ്ധം; പണിമുടക്കായിട്ടും യുഡിഎഫ് ജാഥ മാറ്റിവെച്ചില്ല:എം.വി. ഗോവിന്ദൻ